തിരുവനന്തപുരം: ചരക്ക് സേവന നികുതിയിൽ കുറവുണ്ടായ സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ തീരുമാനം. അതിർത്തികളിലെ പരിശോധനക്കു പുറമേ, വാഹനങ്ങളിലും ചരക്കുകള്‍ സൂക്ഷിച്ചിരിക്കുന്ന കടകളിലും പരിശോധന നടത്തും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആഭിമുഖ്യത്തിൽ ബജറ്റുമായി ബന്ധപ്പെട്ട് നികുതി ഉദ്യോഗസ്ഥർക്ക് നടത്തിയ ശിൽപശാലയിലാണ് തീരുമാനം. ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം നിർവഹിച്ചു.
രജിസ്ട്രേഷന് പൂർത്തിയാക്കാത്തവരുടെ കാര്യത്തിൽ നിലപാട് കർശനമാക്കും. രജിസ്ട്രേഷന് എടുക്കാത്തവർക്ക് ജി.എസ്.ടി പിരിക്കാന്‍ സാധിക്കില്ല. ഇൻറലിജൻസ് വിഭാഗം ഇത്തരം ഡീലർമാരെ നിരീക്ഷിക്കും. ഡീംഡ് രജിസ്ട്രേഷന് ലഭിച്ച വ്യാപാരികളുടെ രജിസ്ട്രേഷെൻറ കൃത്യത നിർണയിക്കാന്‍ ഓഫിസർമാർക്ക് നിർദേശം നൽകി. വ്യാപാരികളുടെ വാറ്റ് കാലഘട്ടത്തിലെയും ജി.എസ്.ടിയിലെയും നികുതി അടവ് വിശദമായി പരിശോധിക്കും. നിലവില്‍ 83,642 വ്യാപാരികള്‍ ജി.എസ്.ടി മൂന്ന് ബി റിട്ടേണും 2,61,527 വ്യാപാരികള്‍ ജി.എസ്.ടി.ആര് ഒന്ന് റിട്ടേണും ഫയല്‍ ചെയ്യാനുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വ്യാപാരികളുടെ ലിസ്റ്റ് തയാറാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉദ്യോഗസ്ഥർ നേരിട്ട് പ്രേരിപ്പിക്കാനും നിർദേശം നൽകി. ക്രെഡിറ്റ് എടുത്തതിലെ അപാകതകള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ പരിശോധനകൾക്കായി ഇൻറലിജൻസിനെ ഏൽപിക്കും. കെ.ഇ.ആര് ഒന്ന്, രണ്ട്, മൂന്നും ഇ-തേ ബില്ലിലെയും വിവരങ്ങള്‍ റിട്ടേണുമായി താരതമ്യപ്പെടുത്തും.
രേഖകളുടെ ശേഖരണവും സൂക്ഷ്മപരിശോധനയും അസസ്മെൻറും സമയബന്ധിതമായി പൂർത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സ്റ്റാറ്റ്യൂട്ടറി രേഖകള്‍ സമർപ്പിക്കുന്നതിനുള്ള പൂർണ അവസരം നൽകുന്നതിലൂടെ നിയമപരമായ വ്യാപാരവും നികുതിഭരണവും മെച്ചപ്പെടുമെന്ന് ശിൽപശാല വിലയിരുത്തി. വകുപ്പിലെ 4000 ഫയലുകളിൽ ബാക്കിയുള്ള ജോലികള്‍ മാർച്ച് 16നു മുമ്പും കെട്ടിക്കിടക്കുന്ന മറ്റ് ഫയലുകള്‍ അടുത്ത മൂന്നു മാസത്തിനുള്ളിലും തീർപ്പാക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.