മലപ്പുറം: വ്യാപാരികെള പ്രതിസന്ധിയിലാക്കി ജി.എസ്.ടി വകുപ്പിെൻറ പിഴ നോട്ടീസ്. ജി.എ സ്.ടി സെക്ഷൻ 50 പ്രകാരം, വൈകി അടച്ച നികുതിക്ക് 18 ശതമാനം പിഴ ചുമത്തിയാണ് വ്യാപാരികൾക് ക് പിഴ നോട്ടീസ് അയക്കുന്നത്. വിവിധ കാരണങ്ങളാൽ റിട്ടേൺ ഫയലിങ് തീയതി നീട്ടിനൽക ിയ കാലയളവിലെ ഇടപാടുകൾക്കും പിഴ ഈടാക്കുന്നുണ്ട്.
നികുതി അടച്ചത് വൈകിയെന്ന കാ രണത്താൽ ലക്ഷക്കണക്കിന് രൂപ പലിശ ആവശ്യപ്പെട്ടുള്ള നോട്ടീസാണ് പലർക്കും ലഭിച്ചത്. വ്യാപാരികൾ അടക്കേണ്ട 18 ശതമാനം നികുതി സംഖ്യക്ക് നോട്ടീസ് നൽകേണ്ടതിന് പകരം, അവർക്ക് ലഭിച്ച മൊത്തം തുകയുടെമേൽ 18 ശതമാനം നികുതി കണക്കാക്കിയാണ് പിഴ ചുമത്തുന്നത്.
നോട്ടീസ് വന്നതോടെ മുമ്പ് റിട്ടേൺ ഫയലിങ് തീയതി നീട്ടിയിട്ടും ലേറ്റ് ഫീ മാത്രമെ ഒഴിവാക്കിയിട്ടുള്ളൂവെന്നും വ്യക്തമായി. ഇത് വ്യാപാരികളെ കബളിപ്പിക്കലാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്്. ഇതുസംബന്ധിച്ച സംശയങ്ങൾക്ക് ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ല.
ജി.എസ്.ടി നിയമത്തിലെ അവ്യക്തത, സോഫ്റ്റ്വെയർ തകരാർ എന്നിവമൂലം ഒട്ടേെറ വ്യാപാരികൾക്ക് നിശ്ചിത സമയപരിധിയിൽ റിട്ടേൺ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ 2017-18ലെ റിട്ടേൺ സമർപ്പിക്കാൻ 2019 മാർച്ച് വെര സമയം ദീർഘിപ്പിച്ചു നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നോട്ടീസ് അയക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിലും പ്രളയക്കെടുതിയിലും വെട്ടിലായ വ്യാപാരികൾ ജി.എസ്.ടി വകുപ്പിെൻറ നടപടിയോടെ പ്രതിസന്ധിയിലായി.
ജി.എസ്.ടി വകുപ്പിെൻറ നീക്കം കച്ചവടമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികൾ പറയുന്നു. ഇത്തരം തീരുമാനങ്ങൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങേണ്ടിവരുമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്്. ജി.എസ്.ടി സെക്ഷൻ 50ൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.