തിരുവനന്തപുരം: സംസ്ഥാനത്തിെൻറ മോശമായ ധനസ്ഥിതി സമ്പദ്ഘടനക്കുമേൽ കനത്ത ആഘാതമേൽപ്പിച്ചുവെന്ന് 2018ലെ സാമ്പത്തികാവലോകനം. ചെലവ് കൂടുകയും വരുമാനം പ്രതീക്ഷിച്ച രീതിയിൽ ഉയരാതിരിക്കുകയും ധനക്കമ്മി വർധിക്കുകയും ചെയ്തു. പൊതുകടത്തിെൻറ വളർച്ചയും ഉയർന്ന നിലയിലാണ്. ജി.എസ്.ടി സംസ്ഥാനത്തിന് 20 ശതമാനത്തിലധികം നികുതി വർധന സാധ്യമാക്കുമെന്നാണ് പ്രതീക്ഷ. സേവന മേഖലയെ കൂടി പരിഗണിച്ചാൽ ഇതിലുമേെറ വർധന വരാം. സർക്കാറിെൻറ നിലവിലെ സാമ്പത്തിക സ്ഥിതി ജി.എസ്.ടി സാഹചര്യത്തിൽ സമീപ കാലത്തുതന്നെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. അതേസമയം, ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ സംസ്ഥാനത്തെ അലട്ടുന്നുണ്ടെന്നും സാമ്പത്തികാവലോകനം പറയുന്നു.
ഗൾഫിലെ സ്വദേശിവത്കരണം കേരളത്തിലേക്കുള്ള വിദേശ പണത്തിെൻറ ഒഴുക്കിനെ ബാധിച്ചു. ഇത് ഗാർഹിക ഉപഭോഗത്തിൽ കുറവ് വരുത്തുകയും വാണിജ്യ-റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളെ ദുർബലപ്പെടുത്തുകയും ചെയ്തു. വാണിജ്യ നയങ്ങളും കയറ്റുമതി ഇടിവും തോട്ടവിളകളുടെ വിലയിടിച്ചു. ഇത് പരമ്പരാഗത വ്യവസായങ്ങൾക്കും പ്രതികൂലമായി. െമാത്ത ആഭ്യന്തര ഉൽപാദനത്തിെൻറ വളർച്ച നിരക്ക് ആദ്യമായി ദേശീയ ശരാശരിയെക്കാൾ (9.94) പിന്നിലായി (8.59). നോട്ട് റദ്ദാക്കൽ സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി.
ക്രയശേഷിയേയും സാമ്പത്തിക പ്രവർത്തനങ്ങളെയും രൂക്ഷമായി ബാധിച്ചു. കയർ, കൈത്തറി, കൃഷി അനുബന്ധ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിച്ചു. സാമ്പത്തിക വളർച്ച ഇടിഞ്ഞു. മൊത്ത ആഭ്യന്തര ഉൽപാദനത്തിലും വരുമാനത്തിലും ഇടിവുണ്ടായി. നികുതി വരുമാനം ഉയർത്താനുള്ള സംസ്ഥാന സർക്കാർ ശ്രമം നോട്ട് നിരോധം മൂലം പരാജയപ്പെട്ടു. 15.24 ശതമാനം വളർച്ച ലക്ഷ്യമിട്ടിടത്ത് 8.16 ശതമാനം മാത്രമേ നേടാനായുള്ളൂ. ധനക്കമ്മി കുത്തനെ ഇൗ കാലയളവിൽ വർധിച്ചു.
സംസ്ഥാനത്ത് 2016-17ലെ വളർച്ച നിരക്ക് 7.41 ശതമാനമാെണന്ന് സർവേ പറയുന്നു. 2015-16ൽ ഇത് 6.60 ശതമാനമായിരുന്നു. നടപ്പ് വിലയിൽ കണക്കാക്കുേമ്പാൾ ഇത് 2015-16ലെ 9.40 ശതമാനത്തിൽനിന്ന് 2016-17ൽ 10.83 ശതമാനമായി വർധിച്ചു. റവന്യൂ വരുമാനം 2010-11ല്‍ 30,990.95 കോടിയായിരുന്നത് 2016-17ല്‍ 75,611.72 കോടിയായി വര്‍ധിച്ചു. റവന്യൂ വരുമാനത്തിെൻറ വളര്‍ച്ചനിരക്ക് 18.70 ശതമാനത്തില്‍നിന്ന് 9.53 ശതമാനമായി.
2010-11 മുതൽ 2016-17 വരെയുള്ള കാലത്ത് സംസ്ഥാനത്തിെൻറ ചെലവ് മൂന്നിരട്ടി വർധിച്ചു. റവന്യൂ ചെലവിലും മൂലധന ചെലവിലും രണ്ടിരട്ടിയാണ് വർധന. 2015-16ൽ 9.68 ശതമാനമായിരുന്ന റവന്യൂ ചെലവ് 2016-17ൽ 15.77 ശതമാനമായി വർധിച്ചു. വിദ്യാഭ്യാസ മേഖലയിൽ 26 ശതമാനവും ആരോഗ്യരംഗത്ത് 19 ശതമാനവും ചെലവ് വർധിച്ചു. കടം പെരുകുകയാണ്. 2016-17ലെ കണക്ക് പ്രകാരം 1,86,453.68 കോടിയാണ് ആകെ കടം. 2015-16ൽ 16.19 ശതമാനമായിരുന്ന കടത്തിെൻറ വാർഷിക വളർച്ചനിരക്ക് 2016-17ൽ 18.48 ശതമാനമായി വർധിച്ചു. ഹരിതകേരളം, ആർദ്രം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പദ്ധതി അടക്കമുള്ളവ ബദൽ വികസന മാതൃകയിൽ വഴിത്തിരിവാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.