ന്യൂഡൽഹി: സംസ്ഥാന ലോട്ടറികളുടെയും ഇതരസംസ്ഥാന ലോട്ടറികളുടെയും ജി.എസ്.ടി നി രക്ക് ഏകീകരിക്കാനുള്ള നീക്കം പ്രതിപക്ഷ സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് കേരളം അട്ട ിമറിച്ചു. ഇതുവഴി, കേരള ലോട്ടറിക്ക് 12ഉം ഇതരസംസ്ഥാന ലോട്ടറികൾക്ക് 28ഉം ശതമാനം ന ികുതി ഇൗടാക്കുന്ന രീതി തുടരും. വിഷയം പഠിക്കാൻ ജി.എസ്.ടി കൗൺസിൽ ഉപസമിതിയെ നിയോഗിച്ചു.
ലോട്ടറി നടത്തിപ്പുവഴി കേരളത്തിന് കിട്ടുന്ന വരുമാനം ഗണ്യമായി േചാർത്തുന്നതാണ് നികുതി ഏകീകരണം. ഇതരസംസ്ഥാന ലോട്ടറികളുടെ പ്രവാഹം തടഞ്ഞുനിർത്തി കേരള ലോട്ടറിയുടെ വിൽപന കൊഴുപ്പിക്കുന്നത് കേരളത്തിലെ കുറഞ്ഞ നികുതി വഴിയാണ്. ഇന്ത്യയിൽ എവിടെയും ലോട്ടറി വിൽക്കുന്നതിന് ഒരേ നികുതി നിരക്ക് കൊണ്ടുവരണമെന്നാണ് ഇതരസംസ്ഥാന േലാട്ടറി നടത്തിപ്പുകാരുടെ താൽപര്യം. ഇൗ നീക്കമാണ് ധനമന്ത്രി തോമസ് െഎസക് മുൻകൈയെടുത്ത് പൊളിച്ചത്.
ജി.എസ്.ടി കൗൺസിൽ യോഗം തുടങ്ങുന്നതിനുമുമ്പ് തോമസ് െഎസക് വിളിച്ച ധനമന്ത്രിമാരുടെ കൂടിയാലോചന യോഗത്തിൽ 10 സംസ്ഥാന ധനമന്ത്രിമാർ എത്തി. അവിടെയും സ്വാധീനിക്കാൻ ലോട്ടറി നടത്തിപ്പുകാരുടെ പ്രതിനിധികൾ എത്തിയിരുന്നു. എന്നാൽ, 10 മന്ത്രിമാരും കേരളത്തിെൻറ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, അഹ്മദ് പേട്ടൽ എന്നിവരും ഇക്കാര്യത്തിൽ സഹായിച്ചതായി തോമസ് െഎസക് പറഞ്ഞു. 10 ധനമന്ത്രിമാർ ജി.എസ്.ടി കൗൺസിലിൽ നികുതി ഏകീകരണത്തിനെതിരെ ശബ്ദമുയർത്തുകയും ഏതാനും സംസ്ഥാനങ്ങൾ നിഷ്പക്ഷത പാലിക്കുകയും ചെയ്തതോടെ, ഇതുമായി ബന്ധപ്പെട്ട നിർദേശത്തിൽ പഠനസമിതിയെ നിയോഗിക്കാൻ കേന്ദ്രം നിർബന്ധിതമായി. ആറു കോൺഗ്രസ് സംസ്ഥാനങ്ങളും ആന്ധ്രപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവയുമാണ് കേരളത്തിന് തുണയായത്. കേന്ദ്ര ബജറ്റിനു മുമ്പത്തെ അവസാനത്തെ ജി.എസ്.ടി കൗൺസിൽ യോഗമാണ് വ്യാഴാഴ്ച നടന്നത്. പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പഠനം പൂർത്തിയാവില്ല.
അതുകൊണ്ട് കേരളം ദീർഘകാല അവധി ഇക്കാര്യത്തിൽ നേടിയെടുത്തതായി തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.