കോഴിക്കോട്: ഹജ്ജ് യാത്ര സബ്സിഡി നിർത്തലാക്കിയതിന് പിന്നാലെ ജി.എസ്.ടിയുടെ പേ രിൽ ഹാജിമാർക്ക് കൊടിയ ചൂഷണം. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീർഥാടകരിൽനിന്ന് വ ിമാന ചാർജിൽ ഇൗടാക്കുന്നത് 18 ശതമാനം ജി.എസ്.ടിയാണ്. ഇതര യാത്രക്കാർ അഞ്ചു ശതമാനം ജി. എസ്.ടി നൽകുേമ്പാഴാണ് തീർഥാടകരിൽനിന്ന് ഇത്രവലിയ സംഖ്യ ഇൗടാക്കുന്നത്. ഇതിന് ഒരു ന്യായീകരണവും ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്നില്ല. ഭീമമായ ജി.എസ്.ടിക്ക് പുറമെ വിമാനത്താവള നികുതിയും തീർഥാടകർ നൽകേണ്ടിവരുന്നു. വിമാന ചാർജിൽ തീർഥാടകർക്ക് നൽകിവന്നിരുന്ന നേരിയ സബ്സിഡി കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയത്.
എയർ ഇന്ത്യയും മറ്റു വിമാന കമ്പനികളും ഇൗടാക്കിയിരുന്ന കഴുത്തറുപ്പൻ നിരക്കിന് ചെറിയൊരു ആശ്വാസം നൽകുന്നതായിരുന്നു സബ്സിഡി. കാലങ്ങളായി നൽകിവന്ന ഇൗ ഇളവ് പിൻവലിച്ച കേന്ദ്രസർക്കാർ, ജി.എസ്.ടിയുടെ മറവിൽ കൂടുതൽ ചൂഷണത്തിന് ഹാജിമാരെ ഇരയാക്കുകയാണ് ഇപ്പോൾ. ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് പോയവരിൽനിന്ന് ഇക്കഴിഞ്ഞ ഹജ്ജിന് യാത്രാനിരക്ക് ഇൗടാക്കിയത് 80,648 രൂപയാണ്. ഇതിൽ 11,757 രൂപ ജി.എസ്.ടിയാണ്. 3,572 രൂപ വിമാനത്താവള നികുതിയും.
രാജ്യത്തെ ഇതര തീർഥാടക മേഖലയോട് കാണിക്കുന്ന ഉദാരതയും തുറന്ന സമീപനവും ഹജ്ജ് തീർഥാടകർക്ക് ഇപ്പോൾ ലഭിക്കുന്നില്ല. കൈലാസ്-മാനസ സരോവർ യാത്രക്ക് ഒാരോ തീർഥാടകനും 50,000 രൂപ കഴിഞ്ഞ വർഷങ്ങളിൽ സബ്സിഡി നൽകിയിരുന്നു. ഹരിദ്വാറിലും ഉജ്ജയിനിലുമുള്ള കുംഭമേളകൾക്ക് കേന്ദ്രസർക്കാർ 1150 കോടി രൂപ അനുവദിച്ചു. നാസിക് കുംഭമേളക്ക് 2500 കോടിയാണ് നൽകിയത്. ഇതര മതസമൂഹങ്ങളുടെ തീർഥ യാത്രക്കും ചടങ്ങുകൾക്കും ഇപ്രകാരം സർക്കാർ ഖജനാവിൽനിന്ന് കോടികൾ ചെലവഴിക്കുേമ്പാൾ ഹജ്ജ് തീർഥാടകരോടുള്ള സമീപനം നേർവിപരീതമാണ്. ഹജ്ജ് തീർഥാടകരെ ജി.എസ്.ടിയുടെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിൽ ശബ്ദമുയർന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചില മേഖലകളിൽ നിലനിൽക്കുന്ന അസമത്വവും വൈരുധ്യവും ചൂണ്ടിക്കാട്ടി വി.കെ.സി. മമ്മദ്കോയ കൊണ്ടുവന്ന ബില്ലിെൻറ ചർച്ചയിലാണ് ഹജ്ജ് യാത്രയിലെ ജി.എസ്.ടി വിഷയമായത്.
ജി.എസ്.ടിയുടെ മറവിൽ ഹാജിമാരെ ചൂഷണം ചെയ്യുന്നത് പി.ടി.എ. റഹീമും കാരാട്ട് റസാഖും ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്രത്തിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് െഎസക് അറിയിച്ചു. ചൂഷണത്തിനെതിരെ വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.