തിരുവനന്തപുരം: വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി (ചരക്ക് സേവന നികുതി) രജിസ്ട്രേഷന് ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രൊവിഷനൽ െഎ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജൂൺ 15 വരെ മാത്രമാണ് സമയം. ആദ്യ ഘട്ടത്തില്‍ 70 ശതമാനം വ്യാപാരികളും രജിസ്ട്രേഷന് ചെയ്തിരുന്നു. ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് രേഖകള്‍ സമര്‍പ്പിച്ച വ്യാപാരികളുടെ കാര്യത്തില്‍ ഇന്ത്യയില്‍തന്നെ കേരളം ഒന്നാം സ്ഥാനത്താണ്.
വ്യാപാരികള്‍ അവരുടെ വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങള്‍ ജി.എസ്.ടി ശൃംഖലയില്‍ അപ്ലോഡ് ചെയ്ത് എൻറോൾമെൻറ് പൂര്‍ത്തിയാക്കിയില്ലെങ്കിൽ രജിസ്ട്രേഷന് ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടും. അവസാന നിമിഷം വരെ കാത്തിരിക്കാതെ എല്ലാ വ്യാപാരികളും നടപടികൾ പൂര്‍ത്തിയാക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. ജി.എസ്.ടിയിലേക്ക് മാറാൻ വാണിജ്യ നികുതി വകുപ്പിെൻറ വെബ്സൈറ്റില്‍ (www.keralataxes.gov.in , www.keralataxes.gov.in) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ െഎഡിയും പാസ്വേഡും ഉപയോഗിച്ച് KVATIS - ലേക്ക് ലോഗിൻ ചെയ്യണം. അപ്പോള്‍ KVATIS ല്‍ ജി.എസ്.ടി എൻറോൾമെൻറിന് ആവശ്യമായ താൽക്കാലിക യൂസര്‍ െഎഡിയും പാസ് വേഡും ലഭിക്കും. തുടര്‍ന്ന് (www.gst.HYPERLINK "http://www.keralataxes.gov.in/"gov.in, http://www.keralataxes.gov.in/) എന്ന പോര്‍ട്ടലില്‍ log in ചെയ്യണം. ജി.എസ്.ടി പോര്‍ട്ടലില്‍ താൽക്കാലിക യൂസര്‍ െഎഡിയും പാസ്വേഡും മാറ്റി പുതിയത് സൃഷ്ടിക്കണം. തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ െതരഞ്ഞെടുത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.
ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തണം. വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഓഫിസുകളിൽ ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തന സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.