ന്യൂഡൽഹി: വർഷത്തിലൊരിക്കൽ മാത്രം ജി.എസ്.ടി റിേട്ടൺ സമർപ്പിച്ചാൽ മതിയെന്ന സൗകര ്യം വൈകാതെ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് െഎസക്. കേരളത്തിൽ 80 ശതമാനം ജി.എസ്.ടി നികു തിദായകർക്കും ഉപകാരപ്പെടുന്ന തീരുമാനമായിരിക്കും ഇത്. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവരുടെ കാര്യത്തിൽ അനുമാന നികുതി ഒരു ശതമാനമാക്കും. സേവന രംഗത്ത് കോമ്പോസിഷന്‍ നികുതി 18ൽനിന്ന് എട്ടായി കുറയും. അടുത്ത കൗണ്‍സില്‍ യോഗം ജനുവരി 10ന് നടക്കും.
സംസ്ഥാനത്തിെൻറ ലോട്ടറി രംഗം ഒരു കാരണവശാലും സ്വകാര്യ മേഖലക്ക് ഇനി തുറന്നുകൊടുക്കില്ലെന്ന് മന്ത്രി തോമസ് െഎസക് വ്യക്തമാക്കി. 12 ശതമാനം എന്നത് 28 ശതമാനം ആക്കി ഏകീകരിച്ച് സംസ്ഥാനത്തേക്ക് ഇതര ലോട്ടറിക്കച്ചവടക്കാരെ എത്തിക്കാനാണ് അണിയറ നീക്കം.
ഇതിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ െജയ്റ്റ്ലിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.