കൊച്ചി: ചരക്കുസേവന നികുതി (ജി.എസ്.ടി) റിട്ടേൺ കൃത്യമായി ഫയൽ ചെയ്യാ ത്തവരെ കുരുക്കാൻ നടപടിയുമായി കൗൺസിൽ. റിട്ടേൺ ഫയൽ ചെയ്യാത്തവ രിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന വ്യാപാരികൾക്ക് ഇൻപുട്ട് ടാക് സ് ക്രെഡിറ്റ് (ഐ.ടി.സി) അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെ ടുത്തി ജി.എസ്.ടി നിയമത്തിലെ ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്തു.
എന്നാൽ, കൃത്യമായി നികുതി നൽകുന്ന വ്യാപാരികൾക്കുപോലും തങ്ങൾക്ക് ഉൽപന്നം നൽകിയവർ റിട്ടേൺ ഫയൽ ചെയ്യാത്തതിെൻറ പേരിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്.
വ്യാപാരികൾ അനർഹമായി ഐ.ടി.സി ആനുകൂല്യം കൈപ്പറ്റുന്നത് തടയുകയും ഇതുവഴി വൻകിട വ്യാപാരികളെയും നിർമാതാക്കളെയും റിട്ടേൺ ഫയൽ ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം.
രാജ്യത്തെ 60 ശതമാനം വ്യാപാരികളും ജി.എസ്.ടി റിട്ടേൺ കൃത്യമായി ഫയൽ ചെയ്യുന്നില്ലെന്നാണ് കണക്ക്. നിർമാതാക്കൾ അസംസ്കൃത വസ്തുക്കളും വ്യാപാരികൾ ഉൽപന്നങ്ങളും വാങ്ങുേമ്പാൾ നൽകുന്ന നികുതി ഇവരുടെ വിറ്റുവരവ് നികുതിയിൽനിന്ന് കുറച്ച് (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്) നൽകാറുണ്ട്. ഇനിമുതൽ വിതരണക്കാരൻ വിൽപന സംബന്ധിച്ച് ജി.എസ്.ടി വെബ്സൈറ്റിലെ ജി.എസ്.ആർ 2എ ഫോറത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇയാളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങിയവർക്ക് ഐ.ടി.സി അനുവദിക്കൂ.
വിറ്റപ്പോൾ ഈടാക്കിയ ഇൻപുട്ട് നികുതിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിതരണക്കാരൻ വിശദമായ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ഇവരിൽനിന്ന് ഉൽപന്നം വാങ്ങിയവർക്ക് ഐ.ടി.സി നഷ്ടപ്പെടും. റിട്ടേൺ നൽകിയിട്ടുണ്ടെങ്കിൽതന്നെ ജി.എസ്.ആർ 2എ ഫോറത്തിൽ രേഖപ്പെടുത്തിയ ഇൻപുട്ട് നികുതിയുടെ പരമാവധി 20 ശതമാനമായിരിക്കും വ്യാപാരിക്ക് അവകാശപ്പെടാനാവുക. റിട്ടേൺ ഫയൽ ചെയ്യാത്തവരിൽനിന്ന് സാധനങ്ങൾ വാങ്ങാതിരിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.