തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനം വ്യാപാരികള്‍ ജി.എസ്.ടി എന്‍റോള്‍മെന്‍റ് പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടെ എല്ലാ രേഖയും സമര്‍പ്പിച്ച് എന്‍റോള്‍മെന്‍റ് പൂര്‍ത്തിയാക്കിയ വ്യാപാരികളുടെ എണ്ണത്തില്‍ കേരളമാണ് ഇപ്പോള്‍ മുന്നില്‍. രജിസ്റ്റര്‍ ചെയ്യാനുള്ള സമയം മാര്‍ച്ച് 15 വരെ നീട്ടി. പ്രൊപ്രൈറ്റര്‍ഷിപ്പിലുള്ള വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ളെങ്കിലും ആധാര്‍ ഉപയോഗിച്ച് ഇ-സിഗ്നേച്ചര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സംശയനിവാരണത്തിന് 0471-2155300, 0471-2115098 നമ്പറുകളില്‍ ബന്ധപ്പെടണം.
നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരിയും ജി.എസ്.ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം. ഇതിന് വാണിജ്യനികുതി വകുപ്പിന്‍െറ വെബ്സൈറ്റില്‍ (www.keralataxes.gov.in) വ്യാപാരികള്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കെവാറ്റിസി (KVATIS)ലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍ കെവാറ്റിസില്‍ എന്‍റോള്‍മെന്‍റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്വേഡും ലഭിക്കും. തുടര്‍ന്ന് www.gst.gov.in എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
ജി.എസ്.ടി പോര്‍ട്ടലില്‍ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടര്‍ന്ന് ഡാഷ്ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തുക. എന്‍റോള്‍മെന്‍റ് പൂര്‍ത്തീകരിക്കാന്‍ രേഖകള്‍ സ്കാന്‍ ചെയ്ത് ജി.എസ്.ടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നല്‍കണം. സംശയനിവാരണത്തിന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലും ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.