ഗുരുവായൂരിലെ ടൗണ്‍ഷിപ്പ് പ്രോജക്ടില്‍ നിക്ഷേപിക്കാം, വരുമാനം ഉറപ്പാക്കാം

ഗുരുവായൂരിലെ ആദ്യത്തെ ടൗണ്‍ഷിപ്പ് പ്രോജക്ട് ഒരുക്കുകയാണ് ഡ്രീംസ് വേള്‍ഡ് പ്രോപ്പര്‍ട്ടീസ്. ക്ഷേത്രനഗരി യിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനും ആദ്യത്തെ ഷോപ്പിംഗ് മാളിനും പുറമേ ഒരു സര്‍വീസ്ഡ് അപ്പാർട്ട്മ​െൻറും ചേ ര്‍ന്നതാണ് ഡ്രീംസ് സിറ്റി എന്ന ടൗണ്‍ഷിപ്പ് പ്രോജക്ട്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 600 മീറ്റര്‍ ദൂരമേ ഡ് രീംസ് സിറ്റിയിലേക്കുള്ളു.

ഈസ്റ്റ് നടയില്‍, തൃശൂര്‍ ഹൈവേയില്‍ രണ്ട് ഏക്കറില്‍ ഒരുങ്ങുന്ന ഈ പ്രോജക്ടില്‍ ഉ ത്സവം എന്ന സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മ​െൻറും ഗോള്‍ഡന്‍ ഫെതര്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലും ഷോപ്പിംഗ് മാളും ഉള് ‍പ്പെടുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച്, കൈമാറ്റം ചെയ്യപ്പെട്ട ഉത്സവവും, 2020 ഡിസംബറിൽ നിർമ്മാണം പൂര്‍ത്തീകര ിക്കുന്ന ഗോള്‍ഡന്‍ ഫെതറും നിക്ഷേപമെന്ന നിലയില്‍ അധിക മൂല്യമുള്ള പ്രോജക്ടുകളാണ്. ഒട്ടും റിസ്‌കില്ലാതെ, പ്രതി മാസം വാടകയായി നിങ്ങള്‍ക്ക് വരുമാനം ഉറപ്പു നല്‍കുന്ന പ്രോജക്ടുകള്‍ കൂടിയാണിവ. ഗുരുവായൂര്‍ എന്ന ലൊക്കേഷന്‍ തന ്നെയാണ് അതിനുള്ള കാരണം.

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. പ്രതിദിനം മുക്കാല്‍ ലക്ഷത്തോളം പേര്‍ എത്തുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരക്കുള്ള നാളുകളില്‍ ഇരുനൂറിലധികം കല്യാണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. കല്യാണവും ചോറൂണും പോലുള്ള ചടങ്ങുകള്‍ക്കു പുറമേ, സംഗീതോത്സവം, കൃഷ്ണനാട്ടം, മോഹിനിയാട്ടം, ഭരതനാട്യം പോലുള്ള കലാപരിപാടികള്‍, ഭജനകള്‍ തുടങ്ങിയവയ്ക്കായി ദൂരെ സ്ഥലങ്ങളില്‍ നിന്നും കുടുംബാംഗങ്ങളും ബന്ധുക്കളും ഗുരുവായൂരില്‍ എത്തുന്നു. ഇവിടുത്തെ ഓഡിറ്റോറിയങ്ങളില്‍ വര്‍ഷം മുഴുവനും ബുക്കിംഗ് ഉണ്ട്; ഹോട്ടല്‍ മുറികള്‍ക്കും എന്നും ആവശ്യക്കാരുണ്ട്. കൂടുതല്‍ സൗകര്യങ്ങളും സ്വകാര്യതയുമുള്ള സര്‍വീസ് അപ്പാര്‍ട്ട്‌മ​െൻറുകള്‍ക്കും ഡിമാന്‍ഡ് ഏറെയാണ്. ഭക്തജനത്തിരക്കേറെയുള്ള, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലാഗ്ഷിപ്പ് മിഷനായ ‘അമൃതി’ ന്റെ (Atal Mission for Rejuvenation and Urban Transformation) കീഴില്‍ വന്‍ വികസനം കാത്തിരിക്കുന്ന ഗുരുവായൂരില്‍ ഡ്രീംസ് വേള്‍ഡ് ഒരുക്കുന്നത് വെറുമൊരു അപ്പാര്‍ട്ട്‌മ​െൻറ് സമുച്ചയമല്ല; മറിച്ച് ഷോപ്പിംഗ് മാളും ഫൈവ് സ്റ്റാര്‍ ഹോട്ടലും കൂടി ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പ് പ്രോജക്ടാണ്. ഡ്രീംസ് സിറ്റിയിലെ ഉത്സവം സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മ​െൻറും ഗോള്‍ഡന്‍ ഫെതര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മ​െൻറും വാങ്ങുന്നവര്‍ക്ക്, അവ ഡ്രീംസ് വേള്‍ഡിന് ലീസിന് നല്‍കി വാടകയായി വരുമാനം നേടാം. ആവശ്യമുള്ളപ്പോള്‍ സ്വന്തം അപ്പാര്‍ട്ട്‌മ​െൻറില്‍ താമസിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ, രണ്ടാമതൊരു വരുമാനമാര്‍ഗം തേടുന്നവര്‍ക്കും റിസ്‌കില്ലാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശത്തു നിന്നും മടങ്ങിയെത്തി നാട്ടില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച ചോയ്‌സാണ് ഈ പ്രോജക്ടുകള്‍.

ഉത്സവം സര്‍വീസ്ഡ് അപ്പാർട്മെന്റ്‌സ്
ഡ്രീംസ് സിറ്റിയിലെ മൂന്ന് ഫെയ്‌സുകളില്‍ ഒന്നാമത്തേതാണ് ഉത്സവം സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മ​െൻറ്. ഇതില്‍ 10 നിലകളിലായി 85 അപ്പാര്‍ട്ട്‌മ​െൻറുകളാണുള്ളത്. 1,2, 3 BHK അപ്പാര്‍ട്ട്‌മ​െൻറുകളുകളാണവ. സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ‘ഉത്സവ’ത്തില്‍ ബെയ്‌സ്‌മ​െൻറ് പാര്‍ക്കിംഗ്, ലോബി, ഹെല്‍ത് ക്ലബ്, 2 ലിഫ്റ്റുകള്‍ തുടങ്ങി ഒരു പ്രീമിയം പ്രോജക്ടിന് വേണ്ടുന്ന സംവിധാനങ്ങളെല്ലാമുണ്ട്. ‘ഉത്സവ’ത്തിലെ അപ്പാര്‍ട്ട്‌മ​െൻറ് വാടകയ്ക്ക് നല്‍കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തി​െൻറ 50% മാസം തോറും ഉടമയ്്ക്ക് ലഭിക്കുന്നതാണ്.

ഗോള്‍ഡന്‍ ഫെതര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍
പരിസ്ഥിതി സൗഹാര്‍ദപരമായ, ഹരിതഭംഗിയുള്ള പ്രോജക്ടാണ് ഗോള്‍ഡന്‍ ഫെതര്‍. ഇതില്‍ 81 അപ്പാര്‍ട്ട്‌മ​െൻറുകളാണ് ഉള്ളത്. പൂര്‍ണമായും ശീതീകരിച്ച് ഫുള്ളി ഫര്‍ണിഷ്ഡായ ഈ അപ്പാര്‍ട്ട്‌മ​െൻറുകള്‍ക്കെല്ലാം ബാല്‍ക്കണിയും ടെറസ് ഗാർഡനുമുണ്ടായിരിക്കും. എല്ലാം 1 BHK അപ്പാര്‍ട്ട്‌മ​െൻറുകളാണ്. 689 മുതല്‍ 1981 വരെ സ്‌ക്വയര്‍ ഫീറ്റില്‍ 7 ടൈപ്പില്‍ ഇവ ലഭ്യമാണ്. രണ്ട് ബെയ്‌സ്‌മ​െൻറ് പാര്‍ക്കിംഗുള്ള ഈ പ്രോജക്ട്, ഗ്രൗണ്ട് ഫ്ലോറിനു പുറമേ 11 നിലകളില്‍ ഒരുക്കുന്നു.
പ്രൗഢമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡബിള്‍ ഹൈറ്റഡ് ലോബി ഇതി​െൻറ സവിശേഷതയാണ്. പ്യുവര്‍ വെജിറ്റേറിയന്‍, മള്‍ട്ടി ക്യുസീന്‍, സ്‌പെഷ്യാലിറ്റി റെസ്റ്റൊറൻറ് എന്നിങ്ങനെ മൂന്ന് റെസ്റ്റൊറൻറുകള്‍ ഇതിലുണ്ട്. സ്പാ, ഇന്‍ഡോര്‍ ഗെയിം, ഇന്‍ഫിനിറ്റി പൂള്‍, ഹെല്‍ത് ക്ലബ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ എന്നിവയ്ക്കു പുറമേ 1000 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ മോഡലിലുള്ള മള്‍ട്ടിപര്‍പ്പസ് ഹോള്‍/കല്യാണമണ്ഡപവും ഇതിലുണ്ട്. ഇത്തരത്തിലൊരു കല്യാണമണ്ഡപം ഗുരുവായൂരില്‍ ആദ്യത്തേതാണ്. കൂടാതെ, 450 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹോളും ഇതിലുണ്ട്. 1, 2, 3 നിലകളിലാണ് റെസ്‌റ്റൊറൻറുകളും മള്‍ട്ടിപര്‍പ്പസ് ഹാളും ഒരുക്കുന്നത്. നാലാമത്തെ ഫ്ലോര്‍ മുതലാണ് അപ്പാര്‍ട്ട്‌മ​െൻറുകള്‍. ഒരു നിലയില്‍ 12 അപ്പാര്‍ട്ട്‌മ​െൻറുകള്‍ വീതം ഉണ്ടായിരിക്കും. ഈ പ്രോജക്ടി​െൻറ വാടക സ്‌ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തിലാണ് ഉടമസ്ഥര്‍ക്ക് നല്‍കുക. അതായത് സ്വന്തം അപ്പാര്‍ട്ട്‌മ​െൻറ് വാടകയ്ക്ക് പോയാലും ഇല്ലെങ്കിലും നിങ്ങളുടെ അപ്പാര്‍ട്ട്‌മ​െൻറി​െൻറ സ്‌ക്വയര്‍ ഫീറ്റിന് ആനുപാതികമായി ആ മാസത്തെ വാടക ഇനത്തിലുള്ള ലാഭത്തി​െൻറ വിഹിതം മാസംതോറും നിങ്ങള്‍ക്ക് ലഭിക്കും.

ഷോപ്പിംഗ് മാള്‍
ഡ്രീംസ് സിറ്റിയിലെ മൂന്നാമത്തെ ഫെയ്‌സാണ് ഗുരുവായൂരിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍. രണ്ട് മൾട്ടിപ്ലക്സ് തീയേറ്ററുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് കോർട്ടുകൾ, ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകള്‍, എൻറര്‍ടെയ്ന്‍മ​െൻറ് സോണ്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള ഷോപ്പിംഗ് മാള്‍ ഈ പ്രോജക്ടി​െൻറ പ്രധാന ആകര്‍ഷണമാണ്.
ഇത്തരത്തിലുള്ള സൗകര്യങ്ങളെല്ലാമുള്ള ഒരു ടൗണ്‍ഷിപ്പ് പ്രോജക്ടിലെ അപ്പാര്‍ട്ട്‌മ​െൻറുകള്‍ താമസത്തിനും നിക്ഷേപത്തിനും വാടകയ്ക്ക് നല്‍കി വരുമാനം നേടാനും മികച്ചൊരു ചോയ്‌സാണ്. അഞ്ച് പ്രധാന ബാങ്കുകള്‍ അംഗീകരിച്ച പ്രോജക്ടാണിത്. നിര്‍മാണം പൂര്‍ത്തിയായ ‘ഉത്സവ’ത്തിന്, വിലയുടെ 80% വരെ ലോണായി ലഭിക്കുന്നു. 2020 ഡിസംബറിൽ നിര്‍മാണം പൂര്‍ത്തിയാകുന്ന ഗോള്‍ഡന്‍ ഫെതര്‍, അതി​െൻറ വിലയുടെ 20 % അടച്ച് ബുക്ക് ചെയ്ത ശേഷം 13 ഗഡുക്കളായി മൂന്ന് വര്‍ഷം കൊണ്ട് ബാക്കി തുക അടച്ച് അപ്പാര്‍ട്ട്‌മ​െൻറ് സ്വന്തമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെബ്‌സൈറ്റ്- http://dreamsworldutsavam.com/
ഫോണ്‍- നമ്പറായ +971 509292901 (യുഎഇ), +91 9288 800 002 (ഇന്ത്യ) പ്രോജക്ടി​െൻറ വാക്ക് ത്രൂ വീഡിയോ കാണുവാനായി http://youtube/qba-k1jngTY എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags:    
News Summary - Guruvayur Township-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.