ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ -വിഡിയോകോൺ വായ്പാ കേസിൽ ഐ.സി.ഐ.സി.ഐ മുൻ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച ്ചാറും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ഹാജരായി. തെക്കൻ ഡൽഹി ഖാ ൻ മാർക്കറ്റിലെ ഇ.ഡി ഒാഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
നേരത്തെ, മെയ് മൂന്നിന് ഹാജരാകാനാണ് ചന്ദ കൊച്ചാറിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സമയം നീട്ടി വാങ്ങുകയായിരുന്നു. ദീപക് കൊച്ചാറിന്‍റെ സഹോദരൻ രാജീവ് കൊച്ചാറിനെ ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
മാർച്ച് ഒന്നിന് ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും വിഡിയോകോൺ ചെയർമാൻ വേണുഗോപാൽ ദൂതിന്റെയും മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്െമന്റ് പരിശോധന നടത്തിയിരുന്നു.
2009-2011 കാലയളവിൽ വഴിവിട്ട് വിഡിയോകോൺ ഗ്രൂപ്പിന് 1,875 കോടി വായ്പ നൽകിയതിന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വേണുഗോപാൽ ദൂതിനും എതിരെ ഈ വർഷം ആദ്യം എൻഫോഴ്സ്മെൻറ് ക്രമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.ബി.ഐ കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്മെൻറ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.