ന്യൂഡൽഹി: വിദേശങ്ങളിൽനിന്നുള്ള മൊബൈൽ ഫോൺ ഘടകങ്ങൾക്ക് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇവ തദ്ദേശീയമായി നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കാൻവേണ്ടിയാണിത്.
ഫോണിലെ കാമറ ഭാഗങ്ങൾ, പ്രിൻറഡ് സർക്യൂട്ട് ബോർഡ്, കണക്ടറുകൾ തുടങ്ങിയവക്കാണ് തീരുവ ചുമത്തുകയെന്ന് ധനസഹമന്ത്രി ശിവ പ്രതാപ് ശുക്ല ലോക്സഭയിൽ അറിയിച്ചു.
നിലവിൽ അടിസ്ഥാന കസ്റ്റംസ് തീരുവകളിൽനിന്ന് െമാബൈൽ ഫോൺ ഘടകങ്ങളെ ഒഴിവാക്കിയ ഉത്തരവ് ഇതോടെ പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ കേന്ദ്രം മൊബൈൽ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽനിന്ന് 20 ശതമാനമായി വർധിപ്പിച്ചതിനു പുറമെയാണിത്. മോദി സർക്കാറിെൻറ ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാണ് നടപടി.
നിലവിൽ ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൊബൈൽ േഫാണുകൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.