ന്യൂഡൽഹി: അഞ്ച് ശതമാനം ജി.ഡി.പി വളർച്ച പോലും നേടാൻ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാൻകെ. ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹാൻകെ. രാജ്യത്തെ സുസ്ഥിരമല്ലാത്ത വായ്പവളർച്ച, കിട്ടാകടം എന്നിവ മുൻനിർത്തിയാണ് അദ്ദേഹം പ്രവചനം നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിക്ഷേപം കുറയുന്നത് മൂലം ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ വരുമാനം കുറയുകയാണ്. ഇത് രാജ്യത്തെ ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിൽ നരേന്ദ്രമോദി സർക്കാർ പരാജയപ്പെട്ടു. സാമ്പത്തിക രംഗത്ത് പരിഷ്കാരങ്ങൾ മോദി സർക്കാർ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റൊണാൾഡ് റീഗൻ യു.എസ് പ്രസിഡൻറായിരുന്ന കാലയളവിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഹാൻകെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.