ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ഇന്ത്യയുടെ ജി.ഡി.പിയിൽ നേരിയ വളർച്ച. ഡിസംബറ ിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പിയിൽ 4.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള പാദത്തിൽ 4.5 ശതമാനം വളർച്ചയായിരുന്നു ദൃശ്യമായത്. എന്നാൽ കൊറോണ വൈറസ് ബാധ ഉയർത്തുന്ന ഭീഷണി ആഗോള സമ്പദ് വ്യവസ്ഥയെ പിറകോട്ട ടിപ്പിക്കുന്നത് അവസാനപാദത്തിലെ വളർച്ചയിൽ മുരടിപ്പ് സൃഷ്ടിച്ചേക്കാമെന്ന് വിലയിരുത്തലുകളുണ്ട്.
ജൂലൈ മുതൽ സെപ്തംബർ വരെ നീളുന്ന രണ്ടാം സാമ്പത്തിക പാദത്തിൽ ആറര വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കായ 4.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.1ശതമാനം ആയിരുന്നു. ഇത് കുത്തനെ ഇടിഞ്ഞത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
രാജ്യത്തെ ഉപഭോഗം, സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നിവ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സമ്പദ്വ്യവസ്ഥയിൽ സർക്കാർ വലിയ രീതിയിൽ പണം ചെലവഴിക്കുന്നുണ്ടെങ്കിലും ഇതിൻെറ പ്രതിഫലനം കാണുന്നില്ല.
അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിനിടെ നിർമല സീതാരാമൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.