കോവിഡ് ​19: രാജ്യത്തിന്​ 200 ബില്ല്യൺ യു.എസ്​ ഡോളറിൻെറ ഉത്തേജന പാക്കേജ്​ ആവശ്യം -അസോചം

ന്യൂഡൽഹി: കൊറോണ വൈറസ് മൂലമുണ്ടായ ആഗോള മാന്ദ്യത്തെ തടയാൻ ഉത്തേജക പാക്കേജ് നടപ്പാക്കേണ്ടത്​ കാലഘട്ടത്തിൻെറ ആവ ശ്യകതയാണെന്ന്​ വ്യവസായ സംഘടനയായ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഓഫ് ഇന്ത്യ (അസോചം).

നിലവിലെ പ്രതി സന്ധി ഘട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ കുറഞ്ഞത് 200 ബില്യൺ യു.എസ് ഡോളറിൻെറ പാക്കേജ്​ ആവശ്യമാണ്​. തൊഴിൽ നഷ്ടവും വരുമാനനഷ്ടവും നികത്തുന്നതിനായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രധാനമായും 50മുതൽ100 ബില്യൺ ഡോളർ വരെ ആവശ്യമായിവരുമെന്നും അസോചം അധ്യക്ഷൻ ഡോ. നിരഞ്ജൻ ഹിരനന്ദനിഅഭിപ്രായപ്പെട്ടു.

ജി.എസ്​.ടി ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് 50 ശതമാനവും സാമ്പത്തിക വർഷത്തിൽ 25 ശതമാനവും കുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ഇത്തരത്തിലുള്ള ഇടപെടൽ വ്യവസായങ്ങളേയും തൊഴിലാളികളെയും ഈ ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ സഹായിക്കുമെന്നും ഹിരനന്ദനി ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയ കത്തിൽ കൂട്ടിച്ചേർത്തു.

നേരിട്ടുള്ള കൈമാറ്റത്തിലൂടെയും തൊഴിലുടമകളിലൂടെയും ജീവനക്കാർക്കും തൊഴിലാളികൾക്കും അടിയന്തര സഹായം നൽകുക, മാന്ദ്യത്തെ അതിജീവിക്കാൻ കമ്പനികൾക്ക് മതിയായ പണമൊഴുക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുക, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നികുതി നടപടികളിലൂടെ ആവശ്യത്തേയും നിക്ഷേപത്തേയും ഉത്തേജിപ്പിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്നും അസോചം പ്രസിഡൻറ്​ കൂട്ടിച്ചേർത്തു.

കോവിഡ് 19 നെതിരായ പോരാട്ടത്തിൽ രാജ്യത്തിൻെറ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ നിരവധി നടപടികൾ അസോചം അധ്യക്ഷൻ ധനമന്ത്രിക്കയച്ച കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Indian economy needs minimum infusion of 200 billion us droller -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.