ന്യൂഡൽഹി: ജെറ്റ് എയർവേയ്സിന് ഇന്ധനം നൽകുന്നത് പൊതുമേഖല എണ്ണ കമ്പനി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർത്തിവെച ്ചു. ഇതുവരെ നൽകിയ ഇന്ധനത്തിന് പണം നൽകാത്തതിനെ തുടർന്നാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് മുതൽ ഇന്ധനവിതരണം നിർത്തിവെച്ചതായാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് തയാറായിട്ടില്ല. എസ്.ബി.ഐ നിയന്ത്രണത്തിലുള്ള കൺസോട്യം ജെറ്റ് എയർവേയ്സിനെ ഏറ്റെടുത്തതിന് ശേഷം കമ്പനിയിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കമ്പനിയുടെ 26 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
മാർച്ച് 25ന് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ബാങ്കുകൾ ജെറ്റ് എയർവേയ്സിന് അടിയന്തിര വായ്പ അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. 1500 കോടി രൂപയാണ് നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിന് പകരമായി ജെറ്റ് എയർവേയ്സിൽ 50.1 ശതമാനം ഓഹരി എസ്.ബി.ഐക്ക് നൽകാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.