മുംബൈ: കോവിഡ് 19 വൈറസ് ഭീതിക്കിടെ നേട്ടത്തിലായി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 2,476 പോയിൻറ് ഉയർന്ന് 30,067ൽ ക്ലോസ് ചെയ്തു. ഒമ്പത് ശതമാനം നേട്ടമാണ് സെൻസെക്സിൽ ഉണ്ടായത്. നിഫ്റ്റിയിലും 708 പോയിൻറ് നേട്ടമുണ്ടായി. 8.7 ശതമാനം നേട്ടത്തോടെ നിഫ്റ്റി 8,792 പോയിൻറിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇൻഡസ്ലാൻഡ് ബാങ്കാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരി. 25 ശതമാനം നേട്ടമാണ് ഇൻഡസ്ലാൻഡ് ബാങ്കിനുണ്ടായത്. ആക്സിസ് ബാങ്ക്, എച്ച്.യു.എൽ, മഹീന്ദ്ര&മഹീന്ദ്ര തുടങ്ങിയ കമ്പനികളും വിപണിയിൽ നേട്ടത്തിലാണ്.
സെക്ടറുകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇൻഡക്സ് 1000 പോയിൻറ് നേട്ടമുണ്ടാക്കി. നിഫ്റ്റി ഫാർമ 10.4 ശതമാനവും ഉയർന്നു. മലേറിയക്കുള്ള മരുന്നിെൻറ കയറ്റുമതിക്ക് മോദി അനുമതി നൽകിയതോടെയാണ് നിഫ്റ്റിയിൽ ഫാർമ സെക്ടർ കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.