മുംബൈ: കോവിഡ് 19 സൃഷ്ടിച്ച ആഘാതം ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിട്ടൊഴിയുന്നില്ല. ബോംബെ, ദേശീയ സൂചികകൾ ഇ ന്നും വൻ തകർച്ചയെ അഭിമുഖീകരിച്ചു. ബോംബെ സൂചിക സെൻസെക്സ് 1,851.7 പോയിൻറ് നഷ്ടത്തോടെ 33,845.70ത്തിലേക്ക് കൂപ്പുക ുത്തി. 549 പോയിൻറ് നഷ്ടത്തോടെ 9,909.35ലേക്കാണ് നിഫ്റ്റി കൂപ്പുകുത്തിയത്.
30 മാസത്തിനിടയിൽ ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും വലിയ തകർച്ച നേരിടുന്നത്. സെൻസെക്സ് 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ടാറ്റ സ്റ്റീൽ, ഒ.എൻ.ജി.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം 8 ശതമാനത്തിെൻറ നഷ്ടം രേഖപ്പെടുത്തി. ഇന്നലെ നേട്ടമുണ്ടാക്കിയ റിലയൻസ് ഇൻഡസ്ട്രീസിനും വിപണിയുടെ തകർച്ചയിൽ പിടിച്ച് നിൽക്കാനായില്ല. 7 ശതമാനം നഷ്ടമാണ് റിലയൻസിന് ഉണ്ടായത്. നിഫ്റ്റിയിൽ യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഒ.എൻ.ജി.സി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ എന്നിവയും നഷ്ടം രേഖപ്പെടുത്തി.
കോവിഡ് 19 സംബന്ധിച്ച ആശങ്കകൾ തന്നെയാണ് ഓഹരി വിപണികളെ പിടിച്ചുലച്ചത്. കോറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുറോപ്യൻ രാജ്യങ്ങൾക്ക് യു.എസ് യാത്രവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ കോവിഡ് 19 പ്രതീക്ഷിച്ചതിലും വലിയ ആഘാതമുണ്ടാക്കുകയാണെന്ന തിരിച്ചറിവ് വിപണികളിൽ വിൽപന സമ്മർദമുണ്ടാക്കി. ഇതാണ് ഇന്ത്യൻ ഓഹരി വിപണികളിലും പ്രതിഫലിച്ചത്.
മറ്റ് വിപണികളിലും തകർച്ച തുടരുകയാണ്. ജപ്പാനിലെ നിക്കി 5.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ആസ്ട്രേലിയയിലെ നഷ്ടം 7.4 ശതമാനമാണ്. ദക്ഷിണകൊറിയയിലെ കോസപി 4.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാലര വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ദക്ഷിണകൊറിയൻ വിപണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.