ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ താൽപ്പര്യമറിയിച്ച് ഇൻഡിഗോ. എയർ ഇന്ത്യയെ ഏറ്റെടുക്കാൻ രംഗത്തെത്തുന്ന ആദ്യ കമ്പനിയാണ് ഇൻഡിഗോ. സിവിൽ എവിയേഷൻ സെക്രട്ടറി രാജീവ് നാരായൺ ചൗദരി ഇക്കാര്യം സ്ഥിരീകരിച്ചു. എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപ്പര്യമറിയിച്ച് ഇൻഡിഗോ കത്തയച്ചതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ പ്രമുഖമായ ബജറ്റ് എയർലൈൻസുകളിലൊന്നാണ് ഇൻഡിഗോ. എയർ ഇന്ത്യയെ പരിപൂർണമായും വാങ്ങാനാണ് ഇൻഡിഗോയുടെ പദ്ധതി. രാജ്യാന്തര, അഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ ഇത്തരത്തിൽ ഏറ്റെടുക്കാനാണ് കമ്പനിയുടെ ആലോചന.
കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. എയർ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കാനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയോഗം തത്ത്വത്തിൽ അംഗീകരിച്ചു. എയർ ഇന്ത്യയെ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിൻകീഴിലേക്ക് കൊണ്ടുവരുന്ന സുപ്രധാനമായ തീരുമാനം നടപ്പാക്കുന്നതിെൻറ നടപടിക്രമങ്ങൾ മുന്നോട്ടുനീക്കുന്നതിന് ധനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.