ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിമൂലം സർവീസുകൾ നിർത്തിയ ജെറ്റ് എയർവേസ് പ്രതിനിധികൾ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു. ജീവനക്കാർക്ക് കുടിശ്ശികയായ ശമ്പളം നൽകാൻ എയർലൈൻസിൻെറ ലേല നടപടികൾ ത്വരിതപ്പ െടുത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒരുമാസത്തെ ശമ്പളമെങ്കിലും ജീവനക്കാർക്ക് നൽകാനായാൽ അവരിൽ പ്രതീക്ഷ ഉണർത്താനാകുെമന്നും എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ അറിയിച്ചു.
സർവീസുകൾ താത്കാലികമായി നിർത്തുകയാണെന്ന് ബുധനാഴ്ചയാണ് ജെറ്റ് എയർവേസ് ഔദ്യോഗികമായി അറിയിച്ചത്. വായ്പാ ദായകരിൽ നിന്ന് ആവശ്യപ്പെട്ട തുക ലഭ്യമാകാത്തതിനെ തുടർന്നായിരുന്നു നടപടി.
ജീവനക്കാരെ സമാധാനിപ്പിക്കുന്നതിനും പ്രതീക്ഷ നൽകുന്നതിനുമായി ഒരു മാസത്തെ ശമ്പളമെങ്കിലും അവർക്ക് നൽകണം. ഇതിന് 170 കോടി രൂപ ലഭ്യമാകണം. ഇക്കാര്യം പരിശോധിക്കാമെന്ന് ധനകാര്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട് -വിനയ് ദുബെ മാധ്യമങ്ങളോട് പറഞ്ഞു.
തുറന്ന, സുതാര്യമായ, ഫലപ്രദമായ േലലം ഉറപ്പു വരുത്തണം. നാല് കമ്പനികൾ ജെറ്റ് എയർവേസിെന ഏറ്റെടുക്കാൻ തയാറായി മുേന്നാട്ട് വന്നിട്ടുണ്ടെന്ന് ജെയ്റ്റ്ലി അറിയിച്ചതായും ദുബെ കൂട്ടിച്ചേർത്തു.
എയർലൈൻസിൻെറ മുഖ്യ ധനകാര്യ ഓഫീസർ അമിത് അഗർവാൾ, പൈലറ്റ് സ്റ്റാഫ് യൂണിയൻ, എൻജിനീയേഴ്സ് യൂണിയൻ, കാബിൻ ക്രൂ യൂണിയൻ, ഗ്രൗണ്ട് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ യോഗത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നു.
അതേസമയം, കുടിശ്ശിക തുക ലഭിക്കുന്നതിനായി കമ്പനിയുടെ ലേലം എത്രയും പെട്ടെന്ന് ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.