ന്യൂഡൽഹി: കമ്പനിയുടെ ഓഹരി വിൽപന നടപടികൾ പൂർത്തിയാവുന്നതു വരെ ജെറ്റ് എയർവേസിെൻറ റൂട്ടുകൾ മറ്റു വിമാനക്കമ് പനികൾക്ക് കൈമാറരുതെന്ന് തൊഴിലാളി സംഘടനകൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ആവശ്യപ്പെട്ടു. കടുത്ത സാമ് പത്തിക പ്രതിസന്ധിമൂലം ഒരാഴ്ച മുമ്പാണ് രാജ്യത്തെ ചെലവ്കുറഞ്ഞ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് അതിെൻറ സർവിസുകൾ നിർത്തിവെച്ചത്. 8000 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയ കമ്പനി ബാങ്കുകളുടെ നിയന്ത്രണത്തിലാവുകയും എസ്.ബി.എയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർട്യം ജെറ്റ് എയർവേസിെൻറ ഓഹരി ലേല നടപടികൾ ആരംഭിക്കുകയും ചെ യ്തിരുന്നു. മേയ് രണ്ടാം വാരത്തോടെ ലേല നടപടികൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
പ്രതിസന്ധി പരിഹരിക്കാൻ അ ടിയന്തരമായി ലഭിക്കേണ്ടിയിരുന്ന 400 കോടി രൂപ ബാങ്കുകളുടെ കൂട്ടായ്മ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് കമ്പനിയുടെ പ്രവർത്തനം കഴിഞ്ഞയാഴ്ച പൂർണമായി അവസാനിപ്പിച്ചത്. ഇതേതുടർന്ന് വിമാന യാത്രക്കാരുെട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് ജെറ്റ് എയർവേസ് സർവിസ് നടത്തിയിരുന്ന റൂട്ടുകൾ മറ്റു വിമാനക്കമ്പനികൾക്ക് വിട്ടുനൽകാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചത്.
കമ്പനി ഓഹരി വില കൂടുതൽ ഇടിയാതിരിക്കാൻ റൂട്ടുകൾ മറ്റു കമ്പനികൾക്ക് നൽകുന്നത് ഉടൻ നിർത്തിവെക്കണമെന്നാണ് യൂനിയനുകൾ ആവശ്യപ്പെടുന്നത്. റൂട്ടുകൾ നൽകുന്ന നടപടികൾ ഉടൻ നിർത്തിവെച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും യൂനിയനുകൾ പറഞ്ഞു. അല്ലാത്തപക്ഷം കാര്യങ്ങൾ നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്ന് ‘ഒാൾ ഇന്ത്യ ജെറ്റ് എയർവേസ് ടെക്നീഷ്യൻസ് അസോസിയേഷൻ’ മുന്നറിയിപ്പ് നൽകി. നിലവിൽ ജെറ്റ് എയർവേസിന് അനുവദിച്ച റൂട്ടുകൾ കമ്പനിയുടെ സ്വത്താണെന്നും 800ഓളം അംഗങ്ങളുള്ള യൂനിയൻ ചൂണ്ടിക്കാണിച്ചു.
സർവിസുകൾ നിർത്തിവെച്ചതോടെ ഡൽഹി -മുംബൈ റൂട്ടിൽ ജെറ്റ് എയർവേസിെൻറ 440 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അവ സൂതാര്യമായി മറ്റു കമ്പനികൾക്ക് അനുവദിച്ചുനൽകുമെന്നും കഴിഞ്ഞയാഴ്ച ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. അതിനിടെ വാഗ്ദാനം ചെയ്ത തുക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂനിയനുകൾ എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാറിന് കത്ത് നൽകിയിട്ടുണ്ട്.
ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവെച്ചു
മുംബൈ: സാമ്പത്തിക പ്രതിസന്ധിമൂലം പ്രവർത്തനം അവസാനിപ്പിച്ച മൂന്നാം ദിവസവും ഒാഹരിവിപണിയിൽ തിരിച്ചടി നേരിട്ട ജെറ്റ് എയർവേസിെൻറ ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവെച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞ ദിവസം ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തി മൂന്നു ദിവസത്തിനിടെ 49 ശമതാനം ഇടിവാണ് ഓഹരികൾക്ക് സംഭവിച്ചത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി വില കുത്തനെ ഇടിഞ്ഞു.
ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചു
ജെറ്റ് എയർവേസിെൻറ നോൺ എക്സിക്യൂട്ടിവ്, നോൺ ഇൻഡിപെൻഡൻറ് ഡയറക്ടറായിരുന്ന നാസിം സെയ്ദി കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ചു. ഡയറക്ടർ എന്നനിലക്ക് പ്രതിഫലം വാങ്ങാതെയോ നാമമാത്ര പ്രതിഫലം വാങ്ങിയോ പ്രവർത്തിക്കുന്നവരാണ് നോൺ എക്സിക്യൂട്ടിവ്, നോൺ ഇൻഡിപെൻഡൻറ് ഡയറക്ടർമാർ. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും റിട്ട. സിവിൽ ഏവിയേഷൻ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആഗസ്റ്റിലാണ് ജെറ്റ് എയർവേസിൽ ചേർന്നത്. വ്യക്തിപരമായ കാരണങ്ങളാണ് ഇദ്ദേഹത്തിെൻറ രാജിയെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.