ആംസ്റ്റർഡാം: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് യൂറോപ്യൻ ചരക്ക് കയറ്റുമതി സ്ഥാപനം ജെറ്റ് എയർവേസ് വിമാന ം ആംസ്റ്റർഡാമിൽ പിടിച്ചുവെച്ചു. ബോയിങ് 777-300 ഇ.ആർ ആണ് പിടിച്ചുവെച്ചത്. ശമ്പളം മുടങ്ങിയതിനെ തുടർന്ന് എയർവേസ ിന് പൈലറ്റുമാർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. 25 വർഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയർവേസ് അഭിമുഖീകരിക്കുന്നത്.
പൈലറ്റുമാർക്ക് പുറെമ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാർക്കും മുതിർന്ന എക്സിക്യൂട്ടിവുകൾക്കും മൂന്നുമാസമായി ശമ്പളം നൽകിയിട്ടില്ല. 1600 പൈലറ്റുമാരാണ് ജെറ്റ് എയർവേസിലുള്ളത്. ഈ മാസം14നകം കുടിശ്ശിക നൽകിയില്ലെങ്കിൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതും പൈലറ്റുമാർ പരിഗണിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാട്ടത്തുക നൽകാൻ കഴിയാത്തതിനാൽ നിരവധി വിമാനങ്ങൾ ഇപ്പോൾ പറത്തുന്നില്ല.
നിലവിൽ മുംബൈയിൽ നിന്നുള്ള സർവീസുകൾ വലിയ തോതിൽ വെട്ടിക്കുറച്ചിരിക്കുകയാണ്. 32 വിമാനങ്ങൾ മാത്രമാണ് ജെറ്റ് എയർവേസിന് ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്. പണമടക്കാത്തതിനെ തുടർന്ന് ആദ്യമായാണ് ഒരു വിമാനം പിടിച്ചുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.