ന്യൂഡൽഹി: കടക്കെണി മൂലം സർവീസ് നിർത്തിയ ജെറ്റ് എയർവേയ്സിലെ ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകാൻ സാധിക്കില്ലെന ്ന് സ്ഥാപനത്തിൽ ഒാഹരിയുള്ള ബാങ്കുകൾ. ജീവനക്കാർക്ക് ശമ്പളം നൽകുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയതായി കമ്പനി സി.ഇ.ഒ വിനയ് ദുബെ അറിയിച്ചു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ദുബെ ഇക്കാര് യം വ്യക്തമാക്കി.
ജീവനക്കാരുടെ ദുരിതം ബാങ്കുകളെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എങ്കിലും ജെറ്റ് എയർവേയ്സിൻെറ ലേല നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഇടപ്പെടാൻ സാധിക്കുവെന്ന നിലപാടിൽ ബാങ്കുകൾ ഉറച്ച് നിൽക്കുകയാണെന്ന് ദുബെ ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർക്ക് മറ്റൊരു തൊഴിൽ തേടുകയല്ലാതെ നിലവിൽ വേറെ വഴികളില്ലെന്ന ദുഃഖം മനസിലാക്കുന്നു. എങ്കിലും താൻ നിസ്സഹായനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൈലറ്റുമാർ, എൻജീനിയർമാർ, സീനിയർ മാനേജ്മെൻറ് ജീവനക്കാർ തുടങ്ങി ജെറ്റ് എയർവേയ്സിലെ 16,000 ജീവനക്കാർക്ക് കഴിഞ്ഞ ജനുവരി മുതൽ ശമ്പളം ലഭിച്ചിട്ടില്ല. മറ്റ് ജീവനക്കാരുടെ മാർച്ചിലെ ശമ്പളം ജെറ്റ് എയർവേയ്സ് നൽകിയിട്ടില്ല. ജെറ്റ് എയർവേയ്സിന് നൽകിയ വായ്പ തിരികെ പിടിക്കുന്നതിനായി വിമാന കമ്പനി വിൽക്കുന്നതിനുള്ള ശ്രമങ്ങളുമായി എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.