ജി.എസ്.ടി കുടിശികക്ക് പൊതുമാപ്പ്; സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്

തിരുവനന്തപുരം: ചരക്ക്-സേവന നികുതി (ജി.എസ്.ടി) കുടിശികക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പുതിയ പ്രഖ്യാപനത്തോടെ 2020 മാർച്ച് 31 വരെ ആറു തവണയായി കുടിശിക അടക്കാൻ സാധിക്കും.

സ്റ്റാമ്പ് ഡ്യൂട്ടിയിൽ ബജറ്റിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അനുബന്ധ കരാറുകൾക്ക് ഒരേ മുദ്രവില ആവശ്യമില്ലെന്നാണ് പുതിയ പ്രഖ്യാപനം. കൂടാതെ 20 മുതൽ 50 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആറു ശതമാനം സേവന നികുതി ഏർപ്പെടുത്തി.

കേരളത്തിൽ ഇലക്ട്രോണിക് റെക്കോർഡുകളും കരാറുകളും വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ഭേദഗതി ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് കരാർ തുകയുടെ 0.1 ശതമാനവും പരമാവധി ഒരു ലക്ഷവും രൂപയും മുദ്രവില ചുമത്തുന്നുണ്ട്. എന്നാൽ, ഇനിമുതൽ അനുബന്ധ കരാറിൽ പറയുന്ന തുകക്ക് മാത്രം മുദ്രവില ഈടാക്കിയാൽ മതി.

ഭൂമി രജിസ്ട്രേഷൻ ഒഴികെയുള്ള മറ്റ് രജിസ്ട്രേഷനുകൾക്ക് ഈടാക്കുന്ന വിവിധ നികുതിനിരക്കുകൾ ഏകീകരിക്കുകയും ലളിതവത്കരിക്കുകയും ചെയ്യും. കോർട്ട് ഫ്രീം സ്റ്റാബുകളും ഇത്തരത്തിൽ ഏകീകരിക്കും.

ഭൂവുടമയും ബിൽഡറും തമ്മിലുള്ള കരാറിന്‍റെ സ്റ്റാമ്പ് ഡ്യൂട്ടി 8 ശതമാനത്തിൽ നിന്ന് 1 ശതമാനമായും പരമാവധി 1000 രൂപയായും കുറച്ചു. വൈദ്യുതി വാഹനങ്ങൾക്ക് ആദ്യ അഞ്ചു വർഷം 50 ശതമാനം നികുതി ഇളവും പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡുവായാണ് നല്‍കുക.

വാറ്റ് കുടിശിക പിരിവ് ശക്തമാക്കുകയും വ്യവസ്ഥകൾ ഉദാരമാക്കും ചെയ്യും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് വഴി ഈ വേ ബിൽ പരിശോധന ശക്തമാക്കും. നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Kerala Budget 2019 GST Govt Salary -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.