ന്യൂഡൽഹി: നീണ്ട 25 വർഷത്തോളം ഇന്ത്യക്കാർക്ക് സന്തോഷരമായ ആകാശ യാത്ര പ്രദാനം ചെയ്ത ജെറ്റ് എയർവേസ് എല്ല ാ സർവീസും നിർത്തി. ഇന്ധനത്തിനുള്ള തുകപോലും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും പഴക ്കമേറിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് സർവീസ് താത്കാലികമായി അവസാനിപ് പിച്ചത്.
ബുധനാഴ്ച രാത്രി 10.19 ന് ജെറ്റ് എയർവേസിൻെറ 9W2502 നമ്പർ വിമാനം അമൃത്സർ വിമാനത്താവളത്തിലെ ടെർമിനലിൽ നിന്നും പുറത്തേക്ക് നീങ്ങി. ബോയിങ് 737-800 വിമാനം അൽപ്പ സമയത്തിനകം മുബൈയിലേക്ക് യാത്ര തിരിച്ചു. ഇതായിരുന്നു ജെറ്റ് എയർവേസിൻെറ അവസാന യാത്ര.
സർവീസ് അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് വളരെ ബുദ്ധിമുട്ടിയാണെന്ന് ജെറ്റ് എയർവേസ് അധികൃതർ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കുറച്ചുദിവസമായി 35നും 40തിനും ഇടക്കുള്ള പരിമിതമായ വിമാനങ്ങളുമായാണ് എയർേവസ് സർവിസ് നടത്തിയത്.
എയർവേസിനെ കരകയറ്റാനുള്ള അവസാന ശ്രമമെന്ന നിലയിൽ 400 കോടി രൂപയുടെ അടിയന്തര വായ്പക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സർവിസ് പൂർണമായി അവസാനിപ്പിച്ചത്. കമ്പനിയുടെ സി.ഇ.ഒ വിനയ് ദുബെ ഇതിനായി ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാൽ, കൂടുതൽ ഈടില്ലാതെ അത്രയും തുക നൽകാനാവില്ലെന്ന് അവർ കൈമലർത്തി. ഇതോടെ ജെറ്റിെൻറ ഓഹരികൾ കൂപ്പുകുത്തി. ചൊവ്വാഴ്ച എട്ടുശതമാനം തകർച്ചയിൽ 242 രൂപയിലാണ് േക്ലാസ് ചെയ്തത്. ബുധനാഴ്ച കേവലം ആറു സർവിസുകൾ മാത്രമാണ് നടത്തിയത്. ഉച്ചതിരിഞ്ഞ് ഇവയും നിലച്ചു.
കഴിഞ്ഞ ജനുവരിവരെ 124 വിമാന ശൃംഖലകളുമായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന സർവിസ് ആയിരുന്നു ജെറ്റ് എയർവേസ്. ജനുവരി മുതൽ ജീവനക്കാരുടെ ശമ്പളവിതരണവും മുടങ്ങി. തുടർന്ന് നിരവധി പൈലറ്റുമാരും എൻജിനീയർമാരും പണിമുടക്കിയതോടെ പല സർവിസുകളും ചുരുക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.