മുംബൈ: കറന്‍സി റദ്ദാക്കല്‍ എല്‍.ഐ.സിക്ക് ചാകരയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അതിന്‍െറ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രീമിയം തുകയുടെ പോളിസി കഴിഞ്ഞദിവസം കൈമാറി. ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് 50 കോടി പ്രീമിയം വരുന്ന ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ളാന്‍ പോളിസിയില്‍ അംഗമായത്. മുംബൈ ദാദര്‍ ശാഖയില്‍നിന്നാണ് ഇദ്ദേഹം പോളിസി സ്വന്തമാക്കിയത്.
ഇതുവരെ കേള്‍ക്കാത്ത തുകയുടെ പ്രീമിയം അടച്ച് വന്‍കിടക്കാര്‍ നിരവധി പോളിസികള്‍ സ്വന്തമാക്കുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു ബോളിവുഡ് നടന്‍ രണ്ടുകോടിയുടെ പെന്‍ഷന്‍ പ്ളാനില്‍ അംഗമായി. കാലാവധിയത്തെുമ്പോള്‍ പ്രതിവര്‍ഷം 15 ലക്ഷം തിരികെകിട്ടുന്നതാണ് ഈ നിക്ഷേപ പദ്ധതി.
അതേസമയം, ഈ നടനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത് സംബന്ധിച്ച് എല്‍.ഐ.സിയുടെ കേന്ദ്ര ഓഫിസ് ബന്ധപ്പെട്ട ശാഖയോട് വിശദീകരണം തേടി.
നവംബര്‍ 30ന് വില്‍പന കാലാവധി അവസാനിച്ച ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ളാനിന് അന്നേ ദിവസം 2300 കോടിയുടെ വില്‍പനയുണ്ടായി. നവംബറില്‍ മാത്രം ഇതേ പോളിസിയില്‍നിന്ന് ആകെ 8000 കോടി ലഭിച്ചതായി എല്‍.ഐ.സി എം.ഡി ഉഷ സംഗ്വാന്‍ അറിയിച്ചു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകള്‍ പലിശനിരക്ക് ഇനിയും കുറക്കുമെന്ന കണക്കുകൂട്ടലാണ് ജീവന്‍ അക്ഷയ് പ്ളാനില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യം ഏറാന്‍ കാരണം.
കാലാവധിക്കുശേഷം പോളിസി ഉടമക്ക് ആജീവനാന്തം നിശ്ചിത റിട്ടേണ്‍ (ഏഴ് ശതമാനം) നല്‍കുന്നതാണ് പോളിസിയുടെ സവിശേഷത.
ഭാവിയില്‍ ബാങ്ക് നിരക്കുകള്‍ കുറഞ്ഞാലും പോളിസി വരുമാനത്തില്‍ കുറവുണ്ടാകില്ളെന്നതാണ് ഉപഭോക്താക്കളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
നവംബറില്‍ എല്‍.ഐ.സിക്ക് 104 ശതമാനം വളര്‍ച്ചയുണ്ടായെന്നും ഈ വര്‍ഷത്തെ വ്യാപാര ലക്ഷ്യത്തിന്‍െറ 70 ശതമാനവും ഇതിനകം കൈവരിച്ചതായും ഉഷ സംഗ്വാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.