കോവിഡിന്​ ശേഷം ഇന്ത്യയിൽ 136 ദശലക്ഷം തൊഴിലുകൾ അപകടത്തിലായേക്കും

രാജ്യത്ത് ലോക് ഡൗണിന് ശേഷം സമ്പദ്​ഘടനയിൽ ഉണ്ടായേക്കാവുന്ന പ്രത്യോഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണ ങ്ങളും വരാനിരിക്കെ, തൊഴിൽ മേഖലയിൽ വൻ തകർച്ച ഉണ്ടാവുമെന്ന സർവേ റിപ്പോർട്ടുമായി സ​​​​​െൻറർ ഫോർ മോണിറ്ററിംഗ് ഇന ്ത്യൻ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡ് ( സി.എം.ഐ ഇ ). സർവേ പ്രകാരം ഇന്ത്യയിൽ തൊഴിലില്ലായ്‌മയുടെ നിരക്കിൽ 20 ശതമാനം വർധ നവാണുണ്ടാവുക. ഏകദേശം 136 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാവും എന്നാണ് റിപ്പോട്ട്​ സൂചിപ്പിക്കുന്നത്.

മാർച്ച അവസ ാനം ആരംഭിച്ച് ഏപ്രിൽ 5 വരെ നടത്തിയ സർവേയിൽ ഏകദേശം പതിയാരത്തോളം സ്ഥാപനങ്ങളെയാണ് സാമ്പിളുകളായി തെരെഞ്ഞെടുത്തത്. ഏപ്രിൽ രണ്ടാം വാരത്തിൽ തൊഴിലില്ലായ്മയുടെ നിരക്ക് 23.4 ശതമാവുമെന്നും റിപ്പോർട് പ്രവചിക്കുന്നുണ്ട്. സമ്പദ്​ഘടനയിലെ എല്ലാ മേഖലയും കടുത്ത പ്രതിസന്ധി നേരിടാൻ പോവുന്നു എന്നാണ് സി.എം.ഐ.ഇ പ്രവചിക്കുന്നത്. വരാൻ പോവുന്ന വെല്ലുവിളികളെ നൂതനമായ മാർഗങ്ങൾ ഉപയോഗിച്ച് മാത്രമേ മറികടക്കാൻ സാധിക്കുകയുള്ളു എന്നും റിപ്പോർട്ട്​ സൂചിപ്പിക്കുന്നു.

കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ ) ഏപ്രിൽ ആദ്യം വാരം പുറത്ത് വിട്ട റിപ്പോർട് പ്രകാരം കോവിഡ് ഭീഷണി ജൂലൈ മാസം വരെ തുടർന്നാൽ ടൂറിസം, ഗതാഗത മേഖലയിലെ 60 ശതമാനം തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടേക്കും എന്നാണ് സൂചന.

ആഗോള തൊഴിൽ സംഘടനാ (ILO) യുടെ കണക്കു പ്രകാരം ഇന്ത്യയിൽ തൊഴിലാളികളിൽ 22 ശതമാനമാളുകൾ മാത്രമാണ് മാസ ശമ്പളം ലഭിക്കുന്നവർ, ബാക്കി 78 ശതമാനമാളുകൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരുമാണ്. ഇതിന് തെളിവാണ് മാർച് 24ന് പ്രഖ്യാപിച്ച ലോക് ഡൗണിന് ശേഷം ലക്ഷക്കണക്കിന് അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലില്ലായ്മ ഭയന്ന്​ സ്വന്തം നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയ സംഭവം.

ഏകദേശം സമാനമായ പ്രത്യാഘാതങ്ങളായിരിക്കും സേവന, ഉത്പാദന, കാർഷിക മേഖലകളിലും ഉണ്ടാവുന്നത്. തകർന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുംപരിമിതമായ വിതരണവുംപുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുകയില്ല എന്ന് മാത്രമല്ല, നിലവിലുള്ള തൊഴിലവസരങ്ങളും പരിമിതപ്പെടുത്തും എന്നാണ് നാഷണൽ സാംപിൾ സർവേ (എൻ.എസ്.എസ് ) റിപ്പോർട്ട്​ സൂചിപ്പിക്കുന്നത്. ചെറുകിട മാധ്യമ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ ഞെരുക്കം അനുഭവിക്കുമെന്നും റിപ്പോർട്ട്​ സൂചിപ്പിക്കുന്നു. ലോക് ഡൗൺ മെയ് അവസാനം വരെയും നീളുകയാണെങ്കിൽ, സമ്പദ്​ഘടനയെ പിടിച്ച് നിർത്താൻ സർക്കാർ തലത്തിൽ വൻ തോതിലുള്ള ഉത്തേജക പാക്കേജുകൾ ആവശ്യമായി വരും എന്നാണ് സി.ഐ.ഐ പോലുള്ള വ്യവസായ കൂട്ടായ്മകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ ആഘാതത്തിൽനിന്നും വ്യവസായ മേഖലയെ രക്ഷപ്പെടുത്താൻ വ്യവസായശാലകളെ ലോക് ഡൗണിൽനിന്നും ഒഴിവാക്കണം എന്നും ഇതിനകം നിരവധി വ്യവസായ സംഘടനകൾ കേന്ദ്ര സംസ്ഥാന സർകാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 14ന് ശേഷം ഇളവ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം

Tags:    
News Summary - Lock down issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.