ന്യൂയോർക്: ആമസോൺ സ്ഥാപകനും ലോകത്തിലെ ഏറ്റവുംവലിയ ധനികനുമായ ജെഫ് ബെസോസ് ജീവനാംശമായി മുൻഭാര്യ മക്കെൻസിക്ക് 3500 കോടി ഡോളറിെൻറ(ഏകദേശം രണ്ടരലക്ഷം കോടി രൂപ) ഓഹരികൾ നൽകാൻ തീരുമാനിച്ചു. ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ ജീവനാംശമാണിത്. ഇതോടെ മക്കെന്‍സി ലോകത്തിലെ സമ്പന്നവനിതകളില്‍ മൂന്നാംസ്ഥാനത്ത് എത്തി.
2019 ജനുവരിയിലായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. നോവലിസ്റ്റായ മക്കെൻസിയെ ബെസോസ് 1993ലാണ് വിവാഹം ചെയ്തത്. 1994ൽ ആമസോൺ സ്ഥാപിച്ചു. മക്കെൻസിയും സ്ഥാപനത്തിലെ ആദ്യ ജീവനക്കാരിലൊരാളായിരുന്നു. ദമ്പതികൾക്ക് നാലു മക്കളുണ്ട്. വിവാഹ മോചനകരാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇരുവരും പുറത്തുവിട്ടില്ല.
ഒത്തുതീര്‍പ്പോടെ ആമസോണിെൻറ 16.3% ഓഹരികള്‍ മക്കെൻസിയുടെ പേരിലായി. എന്നാല്‍, ഓഹരികളുടെ പേരിലുള്ള വോട്ടവകാശം അവർ ബെസോസിന് കൈമാറി. എന്നാൽ വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽനിന്നും ബഹിരാകാശയാത്ര കമ്പനിയായ ബ്ലൂ ഒറിജിെൻറയും വരുമാനത്തിൽനിന്നുള്ള വിഹിതം മക്കെൻസി ഒഴിവാക്കി. ആര്‍ട്ട് ഡീലര്‍ ആയിരുന്ന അലന്ക് വാള്ഡന് സ്റ്റെയിൻ ഭാര്യയായിരുന്ന ജാക്വിലിന് നൽകിയ 380 കോടി ഡോളറായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീർപ്പുതുക. 1999ലാണ് ആ വിവാഹമോചനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.