കോഴിക്കോട്: ഇന്ത്യയിലും വിദേശത്തുമായി വൻ വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി മ ലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. മൂന്നു മാസത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 13 പുതിയ ഷോറൂമുകളും വിദേശരാജ്യങ്ങളിൽ ആറ് ഷോറൂമുകളുമാണ് ആരംഭിക്കുക. ഇത് കൂടാതെ മറ്റ് നഗരങ്ങളിൽ ഷോറൂമുകൾ ആരംഭിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് നടപടി. നിലവിൽ 10 രാജ്യങ്ങളിലായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 260ലേറെ ഷോറൂമുകളുണ്ട്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം 750 ആക്കി ഉയർത്തും. ചണ്ഡിഗഢ്, തമിഴ്നാട്ടിലെ കുംഭകോണം, ബിഹാറിലെ പട്ന, തെലങ്കാനയിലെ കമ്മം, ഉത്തർ പ്രദേശിലെ ലഖ്നോ, ഗാസിയാബാദ്, കർണാടകയിലെ കമ്മനഹള്ളി, മധ്യപ്രദേശിലെ ഇൻഡോർ, മഹാരാഷ്ട്രയിലെ വാഷി, താണെ, ഒഡിഷയിലെ ഭുവനേശ്വർ, ഡൽഹിയിലെ ദ്വാരക, ആന്ധ്രപ്രദേശിലെ ശ്രീകാകുളം എന്നിവിടങ്ങളിലാണ് മൂന്നു മാസത്തിനകം ഷോറൂമുകൾ ആരംഭിക്കുക. വിദേശത്ത് മലേഷ്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലായി കൂടുതൽ ഷോറൂമുകൾ ഉടൻ ആരംഭിക്കും.
ആഭരണ നിർമാണ ശാലകളുടെ എണ്ണം വർധിപ്പിക്കാനള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ബംഗളൂരു, കോയമ്പത്തുർ എന്നിവിടങ്ങളിലാണ് ആഭരണ നിർമാണശാലകളുള്ളത്. ഇന്ത്യയിൽനിന്നുള്ള ഒരു ബ്രാൻഡ് ആഗോളതലത്തിൽ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തിൽ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞതായി മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി വിവിധ തലത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായകമാകുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു. ലാഭത്തിെൻറ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധത പദ്ധതികൾക്കായി ചെലവഴിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വനിത ശാക്തീകരണം, പാവപ്പെട്ടവർക്കുള്ള പാർപ്പിട നിർമാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് ഈ പണം ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.