ലോക്ഡൗണിനു ശേഷമുള്ള പുതിയ ലോകത്ത് ചിന്തയിലും സമീപനത്തിലും മാറ്റമുള്ള പു തിയൊരു കേരളമാണ് വേണ്ടത്. അങ്ങനെയെങ്കിൽ അതിജീവനത്തിൽ ആശങ്കയേ വേണ്ട. ഇതുവരെ കേ രളം ഉപഭോക്തൃ സംസ്ഥാനമാണെന്ന് പറഞ്ഞിരുന്നത് അൽപം അന്തസ്സോടെയായിരുന്നോ എന ്ന് സംശയമുണ്ട്. സത്യത്തിൽ അത് അത്ര അലങ്കാരമായി പറയേണ്ടതല്ല. പരാധീനതയാണത്. സ്വ യംപര്യാപ്ത സംസ്ഥാനമാവുകയാവണം നമ്മുടെ ലക്ഷ്യം.
കോവിഡിനെ കേരളം നന്നായി പ്രതി രോധിച്ചു. തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമായാൽ പച്ചക്കറിയടക്കം വരവ് നിലക്കും. അതുകൊണ്ട്, പച്ചക്കറി മുതൽ ആവശ്യമായ സാധനങ്ങൾ നമ്മൾ തന്നെ ഉൽപാദിപ്പിക്കുക എന്നതിലേക്ക് എത്തണം. കേരളത്തിൽ സ്ഥലമില്ല എന്നാണ് പൊതുവെ പറച്ചിൽ.
സ്ഥലമില്ലാത്തതല്ല, വേണ്ടവിധം വിനിയോഗിക്കാത്തതാണ് പ്രശ്നം. അതിനാൽ, സമഗ്ര വികസനം ലക്ഷ്യമാക്കി 20 വർഷം മുന്നിൽക്കണ്ട് ‘വിഷൻ 2040’ പദ്ധതി ആവിഷ്കരിക്കണം. സർക്കാർ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്. വ്യവസായ നയമൊക്കെ നല്ലതാണ്. പക്ഷേ, പ്രയോഗതലത്തിൽ എത്തുന്നില്ല. ഉദ്യോഗസ്ഥ സമീപനം പഴയതു തന്നെ. ഗൾഫ് രാജ്യങ്ങളിലെയടക്കം പ്രതിസന്ധിയിൽ ഏറെ മലയാളികൾ മടങ്ങിവരാൻ സാധ്യതയുണ്ട്. തൊഴിലില്ലായ്മ രൂക്ഷമാവും. അവിടെ താങ്ങായി മാറേണ്ടത് വ്യവസായ ലോകമാണ്.
അതിനാൽ, പ്രതിസന്ധിയിൽനിന്ന് കരകയറാൻ വ്യവസായ മേഖലക്ക് പാക്കേജ് പ്രഖ്യാപിക്കണം. ബാങ്ക് വായ്പയിൽ പ്രഖ്യാപിച്ച മൂന്നു മാസ മൊറേട്ടാറിയം ഗുണം ചെയ്യില്ല. പലിശ ഒഴിവാക്കി ഒരു വർഷ മൊറേട്ടാറിയം നൽകണം. ജി.എസ്.ടി വന്നിട്ടും ചെറിയ ചെറിയ പഴയ പിഴവുകളുടെ പേരിൽ വ്യവസായികളെ ബുദ്ധിമുട്ടിക്കുന്നതും അവസാനിപ്പിക്കണം.
ലോക്ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ചു എന്നാണ് വിശ്വാസം. സാമ്പത്തിക മാനദണ്ഡം െവച്ചു നോക്കിയാൽ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം നടത്തി ഇൗ സമയം ഉപയോഗപ്രദമാക്കാനായി. സ്റ്റീൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എന്ന നിലയിലും തിരക്കു പിടിച്ച ദിനങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.