ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഇന്ത്യ വൻ പ്രതിസന്ധി അഭിമുഖീകരിക്കുമെന്ന് മുഡീസ് പ്രവചനം. 2020ൽ ഇന്ത്യയുടെ വളർച്ച നിരക്ക് 2.5 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജൻസി വ്യക്തമാക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5.3 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു മുഡീസ് പ്രവചനം. ഇതാണ് ഏജൻസി താഴ്ത്തിയിരിക്കുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വായ്പകളുടെ തോതിൽ വൻ കുറവ് രേഖപ്പെടുത്തുകയാണ്. ബാങ്കുകളിലേയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലേയും പണപ്രതിസന്ധിയാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിന് പുറമേ കോവിഡ് 19 കൂടി എത്തിയതോടെ സമ്പദ്വ്യവസ്ഥ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമെന്നാണ് മൂഡീസ് വ്യക്തമാക്കുന്നത്.
ലോക്ഡൗണിന് മുമ്പ് റേറ്റിങ് ഏജൻസിയായ എസ്&പി ഗ്ലോബൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചിരുന്നു. ലോക്ഡൗണിന് ശേഷം എസ്&പി ഇത് വീണ്ടും കുറക്കുമെന്നാണ് സൂചന. മുഡീസ് ചൈനയുടെ വളർച്ചാ നിരക്കും 3.3 ശതമാനമായി കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.