മുംബൈ: ഒറ്റ ദിവസം 1,007 വിമാന സർവിസുകൾ നടത്തി സ്വന്തം റെക്കോഡ് പഴങ്കഥയാക്കി മുംബൈ ഛത്ര പതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം. രാജസ്ഥാനിലെ ഉദയ്പുരിൽ അംബാനി പു ത്രിയുടെ വിവാഹത്തിന് എത്തിയവരുടെ വിമാനങ്ങൾകൂടി വൻതോതിൽ എത്തിയതാണ് മുംബൈക്ക് പുതിയ റെക്കോഡ് സമ്മാനിച്ചത്.
കഴിഞ്ഞ ജൂൺ ആറിന് 1,003 വിമാനങ്ങൾ കൈകാര്യം ചെയ്തതാണ് നിലവിലെ റെക്കോഡ്. മുകേഷ് അംബാനിയുെട മകൾ ഇഷയും ആനന്ദ് പിരാമലും തമ്മിലെ വിവാഹം ബുധനാഴ്ചയാണെങ്കിലും ആഘോഷം വെള്ളിയാഴ്ച തുടങ്ങി.
മുംബൈയിൽനിന്ന് വ്യവസായ പ്രമുഖരും ബോളിവുഡ് താരപ്പടയും സ്വകാര്യ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി ഉദയ്പുരിലേക്കു വെച്ചുപിടിച്ചതാണ് മുംബൈയിൽ തിരക്കുകൂട്ടിയത്. മണിക്കൂറിൽ 48ഉം 35ഉം സർവിസുകൾ വീതം കൈകാര്യം ചെയ്യാനാവുന്ന രണ്ടു റൺവേകളാണ് മുംബൈയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.