ന്യൂഡൽഹി: വീണ്ടുമൊരു കേന്ദ്രബജറ്റ് കൂടി വരുേമ്പാൾ നരേന്ദ്ര മോദി സർക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളി പുതിയ തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ്. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളെ വേട്ടയാടുന്ന പ്രശ്നത്തിന് പരിഹാരം കാണുക എന്നത് സർക്കാറിന് ജനങ്ങൾക്ക് മുന്നിൽ മുഖം രക്ഷിക്കാൻ അത്യാവശ്യമാണ്. അധികാരത്തിലെത്തുേമ്പാൾ 10 മില്യൺ തൊഴിലുകൾ പ്രതിവർഷം സൃഷ്ടിക്കുമെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഒാേട്ടാമേഷൻ പോലുള്ള പുതിയ ടെക്നോളജി കാരണം നിലവിലുണ്ടായിരുന്ന തൊഴിലുകൾ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.
2015ൽ 1,3500 പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. 2014ൽ ഇത് 421,000, 2013ൽ 419,000 ആയിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് നില നിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നും പുതുതായി തൊഴിലുകൾ സൃഷ്ടിക്കപ്പെടാത്തതാണ്. ഇൗയൊരു സാഹചര്യത്തിൽ ഇതിന് പരിഹാരം കാണുക എന്നത് സർക്കാറിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. തൊഴിലുകൾ സൃഷ്ടിക്കാനുള്ള മാർഗരേഖ ഉൾപ്പെടുന്ന തൊഴിൽ നയത്തിെൻറ പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും. അതിനൊടൊപ്പം തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാകും.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് നൽകുന്ന സൂചന 2019ൽ മോദിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ്. ഗ്രാമങ്ങളിൽ മോദിക്കെതിരായ ഉയർന്ന വികാരം കേന്ദ്രസർക്കാറിെൻറ സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം കൂടിയായിരുന്നു. ഇനിയും ഇതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ സർക്കാറിനാവില്ല. തെറ്റുതിരുത്താൻ സർക്കാറിന് മുന്നിലുള്ള അവസരമാണ് വരുന്ന കേന്ദ്രബജറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.