അവിടെ കോർപ്പറേറ്റുകൾക്ക്​ 1.45 ലക്ഷം കോടി ഇളവ്​; ഇവിടെ എം.പി ഫണ്ട്​ വെട്ടിക്കുറക്കൽ

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്​നങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുകയെന്നൊരു ശൈലിയാണ്​ കേന്ദ് രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നത്​. പ്രതിപക്ഷത്തി​േൻറയോ വിദഗ്​ധരു​ടേയോ അഭിപ്രായങ്ങൾ തേ ടിയല്ല അത്തരം തീരുമാനങ്ങളൊന്നും​. നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയാലും ഇതിൽ നിന്നും ഒരടി പോലും പിന്നാക്കം പോ വാൻ സർക്കാർ തയാറാവുകയുമില്ല. കൂടിയാലോചനകൾ ഇല്ലാതെ ഈയടുത്തും ഇങ്ങനെയൊരു തീരുമാനം സർക്കാറിൽ നിന്നും ഉണ്ടായി. എം.പി ഫണ്ട്​ വെട്ടിച്ചുരുക്കാനായിരുന്നു ഇത്തവണത്തെ ഏകപക്ഷീയ തീരുമാനം. രണ്ട്​ വർഷത്തേക്കാണ്​ എം.പിമാർക്ക്​ ന ൽകിയിരുന്ന ഫണ്ട്​ ഇല്ലാതാക്കിയത്​​.

തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ കോർപ്പറേറ്റ്​ നികുതി ഇളവ്​ ഒഴ ിവാക്കി എം.പി ഫണ്ട്​ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ്​ ആദ്യം ഉയർന്നത്​. രാഹുൽ ഗാന്ധിയെ പോലുള്ള പ്രതിപക്ഷത്തെ മ ുൻനിര നേതാക്കളെല്ലാം ഈ ആവശ്യത്തെ പിന്താങ്ങുകയും ചെയ്​തിരുന്നു. ഈയൊരു സാഹചര്യത്തിൽ കോർപ്പറേറ്റ്​ നികുതി ഇള വ്​ പൂർണമായും ഒഴിവാക്കി എം.പി ഫണ്ട്​ സാധാരണ പോലെ ത​ന്നെ പുനഃസ്ഥാപിക്കേണ്ടതു​ണ്ടോ എന്നാണ്​ ഉയരുന്ന ചോദ്യം.

രണ്ട്​ പതിറ്റാണ്ടിനിടയിലെ ഇന്ത്യയിലെ വലിയ സാമ്പത്തിക പരിഷ്​കാരങ്ങളിലൊന്നായാണ്​ കോർപ്പറേറ്റ്​ നികുതി കുറച്ചതിനെ സാമ്പത്തിക വിദഗ്​ധർ കണക്കാക്കുന്നത്​. 30 ശതമാനത്തിൽനിന്ന്​ 22 ശതമാനമായാണ്​ നികുതി കുറച്ചത്​. പുതിയ കമ്പനികൾക്കുള്ള നികുതി 25 ശതമാനത്തിൽ നിന്ന്​ 15 ശതമാനമായും കുറച്ചു. പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക്​ വേണ്ടിയെന്ന രീതിയിൽ​ 1.45 ലക്ഷം കോടിയുടെ ഇളവുകളാണ്​ സർക്കാർ പ്രഖ്യാപിച്ചത്​. ഇനി എം.പി ഫണ്ടി​​െൻറ കാര്യമെടുത്താൽ രണ്ട്​ വർഷത്തേക്ക്​ രാജ്യത്തെ എം.പിമാർക്ക്​ നൽകുന്ന പ്ര​ാദേശിക വികസന ഫണ്ടാണ്​ ഒഴിവാക്കിയത്​. ഇതിലൂടെ 7600 കോടിയുടെ നേട്ടമുണ്ടാകുമെന്നും ഈ തുക കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ മുതൽക്കൂട്ടാകുമെന്നുമാണ്​ കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നത്​.

ഇനിയാണ്​ മൗലികമായ ആ ചോദ്യം ഉയരുന്നത്.​ പ്രതിസന്ധി ഘട്ടത്തിൽ കോർപ്പറേറ്റുകൾക്ക്​ നികുതി ഇളവ്​ നൽകണോ അതോ എം.പി കൊണ്ട്​ കൊടുക്കണോ എന്നതാണ്​ നടക്കുന്ന ചർച്ചകൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ്​ കോർപ്പറേറ്റുകൾക്ക്​ നികുതി ഇളവ്​ നൽകുന്നതടക്കമുള്ള തീരുമാനം എടുത്തതെന്നാണ്​ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്​​​. രാജ്യത്ത്​ സാധനങ്ങളുടെ ആവശ്യകതയിലുണ്ടാവുന്ന കുറവ്​ മൂലം കമ്പനികൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴാണ്​ ഇളവ്​ അനുവദിച്ചത്​.

നികുതിയിൽ ഇളവ്​ ലഭിക്കു​േമ്പാൾ കോർപ്പറേറ്റുകൾക്ക്​ വലിയൊരു തുക ലാഭമുണ്ടാകും. ആ തുക ഇന്ത്യയിൽ തന്നെ അവർ നിക്ഷേപിക്കുമെന്നും അത്​ സമ്പദ്​വ്യവസ്ഥയുടെ പുരോഗതിക്ക്​ കാരണമാകു​െമന്ന ലളിത യുക്​തിയാണ്​ ധനമന്ത്രി നിർമല സീതാരാമൻ പിന്തുടർന്നത്​. അതേസമയം, അടിസ്ഥാന സൗകര്യ വികസനമേഖലയിൽ ഉൾപ്പടെ രാജ്യത്തുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച്​ വ്യക്​തമായ പദ്ധതി അവതരിപ്പിക്കാൻ ധനമന്ത്രിക്ക്​ ഇനിയും സാധിച്ചിട്ടില്ല. വ്യവസായങ്ങളുടെ പുരോഗതി അടിസ്ഥാന സൗകര്യ മേഖലയിലുണ്ടാവുന്ന വികസനം അത്യന്താപേക്ഷിതമാണ്​. ആദ്യം ഇക്കാര്യമായിരുന്നു രാജ്യത്തെ വ്യവസായ സൗഹൃദമാക്കാൻ ഉറപ്പ്​ വരുത്തേണ്ടിയിരുന്നത്​. അത്​ ബോധപൂർവം മറന്നുകൊണ്ടായിരുന്നു നികുതി ഇളവ്​. വിദേശ കമ്പനികൾക്ക്​ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും ധനമന്ത്രിയുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടായില്ല. നികുതി ഇളവിലൂടെ കോർപ്പറേറ്റുകൾ അനുഭവിക്കുന്ന പ്രതിസന്ധി ലഘൂകരിക്കുക എന്നത്​ മാത്രമാണ്​ ധനമന്ത്രിയ​ുടെ മനസിലുണ്ടായിരുന്നത്​.

പക്ഷേ നിലവിലെ വിവരങ്ങൾക്കനുസരിച്ച്​ ധനമന്ത്രിയുടെ ലളിത യുക്​തിക്ക്​ അപ്പുറത്തേക്കുള്ള കണക്കു കൂട്ടലിലായിരുന്നു രാജ്യത്തെ കോർപ്പറേറ്റ്​ ലോകം. ഇളവുകൾ നേടി സ്വന്തം ലാഭകണക്ക്​ വർധിപ്പിച്ചതല്ലാതെ നിക്ഷേപം നടത്താനുള്ള ഒരു നടപടിയും കോർപ്പറേറ്റുകൾ ഇതുവരെ സ്വീകരിച്ചതായി അറിവില്ല. പുതിയ തൊഴിലുകൾ ഇളവിന്​ ശേഷം സൃഷ്​ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകളും പുറത്ത്​ വന്നിട്ടില്ല. അതേസമയം, തൊഴിലില്ലായ്​മ അനുദിനം വർധിക്കുകയുമാണ്​. രാജ്യത്ത്​ നിക്ഷേപം ഉണ്ടാവു​െമന്നായിരുന്നു തീരുമാനത്തിന്​ സാധൂകരണം നൽകാനുള്ള മറ്റൊരു പ്രചാരണം. ഓഹരി വിപണിയിൽ നിന്നുൾ​െപ്പടെ വൻതോതിൽ വിദേശമൂലധനം നികുതി ഒഴുകി പോകുന്നതിനും നികുതി ഇളവിന്​ ശേഷവും വിപണി സാക്ഷിയായി.

കോർപ്പറേറ്റുകൾക്ക്​ അനുവദിച്ച 1.45 ലക്ഷം കോടിയുടെ രക്ഷാപദ്ധതിക്കൊപ്പം ചേർത്ത്​ വായിക്കേണ്ടതാണ്​ കോവിഡ്​ പ്രതിരോധത്തിനായി സർക്കാർ വെട്ടിച്ചുരുക്കിയ എം.പിമാരുടെ 7500 കോടിയുടെ ഫണ്ട്​. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരാണക്കാരായ ജനങ്ങളും എം.പി ഫണ്ടി​​െൻറ ഗുണഭോക്​താക്കളാണ്​. വി​കസനത്തി​​െൻറ വികേന്ദ്രീകരണമാണ്​ എം.പി ഫണ്ട്​ പോലുള്ളവയിലൂടെ നടക്കുന്നത്​. പ്രാദേശികമായി ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ്​ വികസനം നടപ്പാക്കുള്ള ഏറ്റവും നല്ല മാർഗവുമാണിത്​. അതിലാണ്​ ഇപ്പോൾ കേന്ദ്രസർക്കാർ കൈവെച്ചിരിക്കുന്നത്​.

ഫെഡറൽ സംവിധാനത്തി​​െൻറ അന്തസത്ത പൂർണമായും ഉൾക്കൊള്ളാതെയാണ്​ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർ പ്രവർത്തിക്കുന്നതെന്നത്​ പലയാവർത്തി തെളിഞ്ഞതാണ്​. അർഹതപ്പെട്ട ആനുകൂല്യം പോലും പല സംസ്ഥാനങ്ങൾക്കും​ നൽകാതെ പിടിച്ചുവെക്കുന്ന സമീപനവും മോദി സർക്കാർ തുടരുന്നുണ്ട്​. ജി.എസ്​.ടി നഷ്​ടപരിഹാരവും വിഹിതവും നൽകാതെ പിടിച്ചുവെച്ചത്​ തന്നെ ഇതിനുള്ള ഉദാഹരണമാണ്​. ഏറ്റവും അവസാനം കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം അനുവദിച്ചപ്പോഴും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ തഴയപ്പെട്ടു. അത്തരമൊരു സർക്കാറിലേക്ക്​ എം.പിമാരുടെ 7500 കോടി രൂപ എത്തിയാൽ അത്​ ജനാധിപത്യപരമായി സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കില്ലെന്ന്​ ഉറപ്പാണ്​. ഇത്​ സംസ്ഥാനങ്ങളുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളേയും വികസനത്തേയും താളം തെറ്റിക്കും.

അതുകൊണ്ട്​ എം.പി ഫണ്ട്​ ഇല്ലാതാക്കിയ കേന്ദ്രസർക്കാറി​​െൻറ നടപടി പിൻവലിച്ചേ മതിയാകു. പക്ഷേ അങ്ങനെ ചെയ്യു​േമ്പാൾ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ പണമെവിടെ എന്ന ചോദ്യം ചില കേന്ദ്രങ്ങളെങ്കിലും ഉയർത്തും. ഇതിന്​ കേ​ന്ദ്രസർക്കാറിന്​ മുന്നിൽ പല വഴികളുണ്ട്​. വായ്​പയെടുക്കുക, സർക്കാർ ചെലവ്​ വെട്ടിക്കുറക്കുക, അധിക വരുമാനം തേടുക തുടങ്ങിയവ അതിൽ ചിലതാണ്​. ഇതിൽ വായ്​പ എടുത്താൽ പലിശയുൾ​െപ്പടെ കൊടു​േക്കണ്ടി വരുന്നത്​ കൊണ്ട്​ ധനകമ്മി ഉയരും. സർക്കാറി​​െൻറ ചെലവുകൾ വെട്ടിച്ചുരുക്കുന്നത്​ ഒരു വശത്ത്​ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്​. വിവിധ മന്ത്രാലയങ്ങളോട്​ ചെലവ്​ ചുരുക്കാൻ ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്​. മൂന്നാമത്തെ പ്രബലമായ മാർഗം അധിക വരുമാനം തേടുകയാണ്​. പ്രയോഗികമായ പല ബുദ്ധിമുട്ടികളും​ ഇതിനുണ്ട്​. പക്ഷേ, ഏഴ്​ മാസങ്ങൾക്ക്​ മുമ്പു വരെയുണ്ടായിരുന്ന നികുതി വീണ്ടും കൊണ്ടു വരുന്നത്​ സർക്കാറിന്​ ബുദ്ധിമുട്ടാവില്ല. അത്​ പൂർണമായ രീതിയിൽ പുനഃസ്ഥാപിച്ചില്ലെങ്കിലും ഇളവി​​െൻറ തോത്​ കുറച്ചാൽ തന്നെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പണം ലഭിക്കും. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഒന്നോ രണ്ടോ സെക്​ടറുകളെ മാത്രം ഇതിൽ നിന്നും ഒഴിവാക്കാം.

അർഹതയുള്ളവയുടെ അതീജീവനമെന്ന ചാൾസ്​ ഡാർവിൻ സിദ്ധാന്തത്തിന്​ ഏ​റ്റവുമധികം പ്രസക്​തിയുള്ളത്​ ആധുനിക മുതലാളിത്ത ലോകത്തിലാണ്​. ‘കഴിവുള്ളവർ അതിജീവിക്കും, അല്ലാത്തവർ വീണുപോകും, അവരെ നോക്കാതെ കടന്നു പോകണം’ എന്നാണ്​ മുതലാളിത്തത്തി​​െൻറ യുക്​തി. മുതലാളിത്തമെന്ന ആശയത്തെ പിന്തുടരുന്ന കോർപ്പറേറ്റുകളിൽ നിന്നും നികുതി ഇളവ്​ എടുത്ത്​ കളയു​േമ്പാൾ ഈ യുക്​തി പിൻപറ്റുക​യേ തരമുള്ളു. നികുതി ഇളവില്ലാതെ തകർന്നു പോകുന്ന കോർപ്പറേറ്റുകൾ വഴിയിൽ വീണു പോക​ട്ടെ, അവരെ മാത്രം നോക്കാനുള്ള സമയം കേന്ദ്രം ഭരിക്കുന്ന സർക്കാറിനില്ല. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്കാണ്​ അവർ പ്രാധാന്യം നൽകേണ്ടത്​. സാധാരണ പൗരന്മാർക്ക്​ വികസനമെത്തിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്​ എം.പി ഫണ്ടുകൾ. അതിലെങ്കിലും സർക്കാർ ഇടപെടൽ ഒഴിവാക്കാം.

Tags:    
News Summary - Narendra modi on mp fund issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.