മുംബൈ: 200 രൂപ നോട്ട് ഇന്ന് പുറത്തിറങ്ങുമെന്ന് റിസർവ് ബാങ്ക് വാർത്തക്കുറിപ്പിൽ അറിയിച്ചു. കർശന സുരക്ഷ മാനദണ്ഡങ്ങളോടെയാണ് നോട്ടിെൻറ രൂപകൽപന. റിസർവ് ബാങ്കിെൻറ തെരഞ്ഞെടുക്കപ്പെട്ട ഒാഫിസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമായിരിക്കും നോട്ട് ലഭ്യമാക്കുക. കടും മഞ്ഞ നിറത്തിലുള്ള നോട്ടിെൻറ ഒരു ഭാഗത്ത് നടുവിൽ മഹാത്മ ഗാന്ധിയുടെ പടവും തൊട്ടടുത്ത് 200 എന്നും അച്ചടിച്ചിട്ടുണ്ട്.
മറുഭാഗത്ത് സ്വച്ഛ് ഭാരത് മുദ്രാവാക്യവും ചിഹ്നവും സാഞ്ചി സ്തൂപവുമാണ്. നോട്ട് തിരിക്കുേമ്പാൾ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡുണ്ട്. അന്ധർക്ക് തിരിച്ചറിയാൻ പ്രത്യേക അടയാളവും അശോകചക്രത്തിെൻറ എംബ്ലവുമുണ്ട്. ദേവനാഗരി ലിപിയിലും 200 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലാണ് ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.