മുംബൈ: പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെ നടപ്പു സാമ്പത്തികവർഷത്തിലെ രണ്ടാം പണവായ്പ നയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. എന്നാൽ, ഒാരോ ഭവനവായ്പക്കും ആനുപാതികമായി നീക്കിവെക്കുന്ന തുകയുടെ നിരക്ക് 0.40 ശതമാനത്തിൽനിന്ന് 0.25 ശതമാനമാക്കി കുറച്ചതിനാൽ വ്യക്തിഗത ഭവനവായ്പ പലിശയിൽ കുറവുണ്ടാകും. അതോടൊപ്പം, 75 ലക്ഷത്തിനു മീതെയുള്ള ഉയർന്ന ഭവനവായ്പയുടെ പലിശയിലും കുറവുവരും. അപായ പരിരക്ഷ നിരക്ക് 75ൽനിന്ന് 50 ശതമാനമായി കുറക്കുന്നതിനാലാണിത്.
ഉൽപന്ന വിലവർധന മന്ദഗതിയിലാണെന്നും അതിനാൽ പണപ്പെരുപ്പം പെെട്ടന്ന് കൂടില്ലെന്നും കേന്ദ്ര ബാങ്ക് കണക്കു കൂട്ടുന്നു. പണപ്പെരുപ്പത്തോത് നാലു ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപോ മാറ്റമില്ലാതെ 6.25 ശതമാനത്തിൽ തുടരും.
ബാങ്കുകൾ കേന്ദ്ര ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കുന്ന നിക്ഷേപത്തിന് (കരുതൽ ധനാനുപാതം-സി.ആർ.ആർ) ലഭിക്കുന്ന പലിശയും നിലവിലെ നാലു ശതമാനം തന്നെയായിരിക്കും. എന്നാൽ, ബാങ്കുകൾ കടപ്പത്രമടക്കം ഗവൺമെൻറ് സെക്യൂരിറ്റികളിൽ നടത്തുന്ന നിക്ഷേപത്തിനുള്ള പലിശയായ എസ്.എൽ.ആറിൽ 50 പോയൻറ് കുറവ് വരുത്തി. സാമ്പത്തിക വളർച്ചനിരക്ക് 7.4ൽനിന്ന് 7.3 ശതമാനമായി കുറയുമെന്നും കേന്ദ്രബാങ്ക് കണക്കാക്കുന്നു.
ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലിെൻറ നേതൃത്വത്തിൽ ആറംഗ ധനനയ സമിതിയാണ് രണ്ടു ദിവസത്തെ കൂടിയാലോചനക്കുശേഷം വായ്പനയം പ്രഖ്യാപിച്ചത്. എന്നാൽ, പതിവുവിട്ട് സമിതിയിലെ ഒരംഗം വായ്പനയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. അഹ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിലെ പ്രഫസർ രവീന്ദ്ര ധൊലാക്കിയയാണ് എതിർപ്പറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.