വടക്കൻ സംസ്​ഥാനങ്ങളിൽ ഇന്ധന വില ഏകീകരിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധന വില 100നോടടുക്കു​​​േമ്പാൾ വിലയിൽ ഏകീകരണം കൊണ്ടുവരാൻ വടക്കൻ സംസ്​ഥാനങ്ങളു​ടെ ശ്രമം. അഞ്ചു സംസ്​ഥാനങ്ങളും ചണ്ഡീഗഡ്​ കേന്ദ്ര ഭരണ പ്രദേശവുമാണ്​ ഇന്ധന വില ഏകീകരിക്കാൻ തീരുമാനിച്ചത്​.

ഹരിയാന, പഞ്ചാബ്​, ഹിമാചൽ പ്രദേശ്​, ഉത്തർ പ്രദേശ്​, ന്യൂഡൽഹി എന്നീ സംസ്​ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ്​ വില ഏകീകരണത്തിന്​ തീരുമാനമെടുത്തത്​. ബി.ജെ.പി, കോൺഗ്രസ്​, ആംആദ്​മി പാർട്ടി എന്നീ പാർട്ടികളാണ്​ ഇൗ സംസ്​ഥാനങ്ങൾ ഭരിക്കുന്നത്​.

ഹരിയാന ധനകാര്യ മന്ത്രി ക്യാപ്​റ്റൻ അഭിമന്യുവാണ്​ ഇതിനു മുൻകൈയെടുത്തത്​. മന്ത്രി ക്യാപ്​റ്റൻ അഭിമന്യുവി​​​െൻറ നേതൃത്വത്തിൽ ചണ്ഡീഗഡിൽ വടക്കൻ സംസ്​ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്​ഥരുടെയും യോഗത്തിലാണ്​ തീരുമാനം. അടുത്ത 15 ദിവസത്തിനുള്ളിൽ വീണ്ടും ​േയാഗം ചേരാനും വിവിധ സംസ്​ഥാനങ്ങളുടെ നിർദേശങ്ങൾ ചർച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - Northern states agree on uniform fuel rates -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.