നവംബർ എട്ടിന്​ ശേഷം റിസർവ്​ ബാങ്ക്​ പുറത്തിറക്കിയത്​  5.92 ലക്ഷം കോടി രൂപ നോട്ടുകൾ

മുംബൈ:​ നോട്ട്​ പിൻവലിക്കൽ തുടർന്ന്​  5.92 ലക്ഷം കോടി മൂല്യം വരുന്ന  2,260 കോടി നോട്ടുകൾ റിസർവ്​ ബാങ്ക്​ പുറത്തിറക്കി. നവംബർ പത്ത്​ മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ്​ ഇത്രയും നോട്ടുകൾ റിസർവ്​ ബാങ്ക്​ പുറത്തിറക്കിയത്​. ബുധനാഴ്​ചയാണ്​ റിസർവ്​ ബാങ്ക്​ ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.

ഇതിൽ 220 കോടി നോട്ടുകൾ പുതിയ 500, 2000 രൂപയുടെ നോട്ടുകളാണ്​. ബാക്കിയുള്ളവ ചെറിയ മൂല്യമുള്ള നോട്ടുകളാണെന്നും റിസർവ്​ ബാങ്ക്​ പ്രസ്​താവനയിൽ പറഞ്ഞു.

​നവംബർ 8ന്​ നോട്ടു പിൻവലിക്കൽ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്ന്​ രാജ്യത്ത്​ കറൻസിക്ക്​ വൻതോതിൽ ക്ഷാമം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന്​ 24 മണിക്കൂറും പ്രസുകളിൽ നോട്ട്​ അച്ചടിച്ചാണ്​ പ്രതിസ​ന്ധി പരിഹാരം കാണാൻ റിസർവ്​ ബാങ്ക്​ ശ്രമിച്ചത്​.

Tags:    
News Summary - Notes worth 5.92 lakh core issued from nov 10 dec 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.