ന്യൂഡൽഹി: കോവിഡ്-19 അതിവേഗം ലോകരാജ്യങ്ങളിൽ പടരുന്നതിനിടെ ഇന്ത്യയിലും സാമ്പത്തിക വളർച്ച കുറയുമെന്ന് സൂചന. 2021ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജൻസിയായ ഒ.ഇ.സി.ഡിയുടെ പ്രവചനം. സമ്പദ്വ്യവസ്ഥ 6.1 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു ഒ.ഇ.സി.ഡി നേരത്തെ പ്രവചിച്ചിരുന്നത്.
ഓഹരി വിപണികൾ, ഗതാഗതം, ഉൽപന്ന വിതരണം തുടങ്ങി സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കൊറോണ സ്വാധീനം ചെലുത്തും. മുഴുവൻ ജി 20 രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളേയും രോഗം പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
2020 സാമ്പത്തിക വർഷത്തിൽ 5.1 ശതമാനം മാത്രമായിരിക്കും വളർച്ച. അടുത്ത വർഷം ഇത് 5.6 ശതമാനമായി ഉയരുമെന്നും ഏജൻസി പറയുന്നു. അടുത്ത സാമ്പത്തിക വർഷം 6-6.5 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.