തിരുവനന്തപുരം: പൊള്ളുന്ന എണ്ണവിലയിൽ ജനം പൊറുതി മുട്ടുേമ്പാൾ എണ്ണക്കമ്പനികൾ പ്രതിദിനം കൊയ്യുന്ന ലാഭം 200 കോടിയിലധികമാണ്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ കമ്പനികൾ കൊയ്ത ലാഭം 50,000 കോടിയാണെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ റിേപ്പാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
അസംസ്കൃത എണ്ണ വില താഴ്ന്ന ഘട്ടങ്ങളിലും അമിത വില ഇൗടാക്കി കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണെന്ന് കണക്കുകൾ അടിവരയിടുന്നു. 2014-15 കാലഘട്ടത്തില്‍ ഇന്ധനത്തില്‍നിന്ന് കേന്ദ്രത്തിന് നികുതി വരുമാനമായി കിട്ടിയത് 99,000 കോടിയാണ്. എന്നാൽ, 2016-17 കാലഘട്ടത്തില്‍ അത് 2,42,000 കോടിയായി ഉയര്‍ന്നു. അസംസ്കൃത എണ്ണ വില ബാരലിന് 148 ഡോളർ ആയിരുന്ന 2008ൽ 54.39 രൂപയായിരുന്നു പെട്രോളിന്. ബാരൽ ഒന്നിന് 69.41 ഡോളർ വിലയുള്ള 2018 ഏപ്രിൽ ഒന്നിന് ഒരു ലിറ്റർ പെട്രോൾ കിട്ടണമെങ്കിൽ 77.67 രൂപ നൽകണം. ഇതുപോലെ 2008ൽ 38.05 രൂപ ലിറ്ററിനുണ്ടായിരുന്ന ഡീസലിന് 2018 ഏപ്രിലിലേക്കെത്തുേമ്പാൾ 70.08രൂപയും നൽകണം.
പെട്രോൾ, ഡീസൽ വില(ലിറ്ററിന് രൂപയിൽ)*2007 മുതൽ 2018 ഏപ്രിൽ വരെ
2007 | 43-52 | 30-76 |
2008 | 54-39 | 38-05 |
2009 | 44-72 | 32-87 |
2010 | 51-83 | 37-75 |
2011 | 65-84 | 40-50 |
2012 | 68-46 | 46-95 |
2013 | 76-05 | 51-57 |
2014 | 68-51 | 58-97 |
2015 | 65-60 | 54-59 |
2016 | 68-73 | 52-59 |
2017 | 73-98 | 63-63 |
2018 (ഏപ്രിൽ 1) | 77-67 | 70.08 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.