ഇന്ധന വിലയിൽ 20 പൈസയുടെ കുറവ്

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 20 പൈസയുടെ കുറവ്. പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമാണ് ഡൽഹിയിലെ ഇന്നത്തെ ചില്ലറ വിൽപ്പന വില.

മുംബൈ നഗരത്തിൽ പെട്രോളിന് 85.04 രൂപയിലും ഡീസലിന് 77.32 രൂപയിലുമാണ് വ്യാപാരം. നികുതി ഘടനയുടെ വ്യത്യാസം അനുസരിച്ച് സംസ്ഥാനങ്ങളുടെ വിലയിൽ മാറ്റം ഉണ്ടാകും. രാജ്യന്തര എണ്ണ വിപണിയിൽ ഉണ്ടായ മാറ്റമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.

ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലുള്ള ഇന്ധന വർധനവാണ് രാജ്യത്ത് ഉണ്ടായിരുന്നത്. തുടർന്നുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ധനവിലയിൽ 2.50 രൂപയുടെ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിലയിൽ ചെറിയ കുറവുണ്ടായെങ്കിലും ഉപഭോക്താക്കൾക്ക് അതിന്‍റെ ഗുണം ലഭിച്ചിരുന്നില്ല.

Tags:    
News Summary - Oil Price Declined -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.