ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 0.15 പൈസ വീതമാണ് കുറഞ്ഞത്. പെട്രോൾ 78.06 രൂപയും ഡീസലിന് 72.74 രൂപയിലുമാണ് വ്യാപാരം. നികുതിഘടനയുടെ വ്യത്യാസം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധന വിലയിൽ മാറ്റമുണ്ടാകും.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 83.57 രൂപയും ഡീസലിന് 76.22 രൂപയുമാണ്. അതേസമയം, കൊൽക്കത്തയിൽ പെട്രോളിന് 35 പൈസ കുറഞ്ഞ് 79.98 രൂപയും ഡീസലിന് 15 പൈസ കുറഞ്ഞ് 74.60 രൂപയിലുമെത്തി. ചെന്നൈയിൽ പെട്രോൾ, ഡീസൽ വില 16 പൈസ വീതമാണ് താഴ്ന്നത്. പെട്രോളിന് 81.08 രൂപയും ഡീസലിന് 76.89 രൂപയുമാണ്.
ഒക്ടോബർ നാലിന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ധന വിലയിൽ 2.50 രൂപയുടെ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് വില കുറവിന്‍റെ ഗുണം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.