കൊച്ചി: ഇന്ധന വില വർധനവിനെതിരെ ഭാരത് ബന്ദ് നടക്കുന്നതിനിടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്.
കൊച്ചിയിൽ പെട്രോളിന് 82.72ഉം ഡീസലിന് 76.73ഉം കോഴിക്കോട് പെട്രോളിന് 82.97ഉം ഡീസലിന് 77ഉം രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് ഉയർന്നത്.
അമേരിക്കൻ ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാതിരുന്നതും ഇന്ധന വിലക്ക് വഴിവെച്ചെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയും വർധിച്ചിരുന്നു.
രാജ്യത്തെ പിടിച്ചുലച്ച ഇന്ധനവില നിയന്ത്രിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതേസമയം, ഡീസൽ, പെട്രോൾ എന്നിവയുടെ മൂല്യവർധിത നികുതി (വാറ്റ്) നാലു ശതമാനം കുറക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.