തിരുവനന്തപുരം: ലണ്ടന്‍ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരത്തിന് തുറന്നുകൊടുത്തത് മു ഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡ്) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന് നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ കേരള മുഖ്യമന്ത്രി യെ ക്ഷണിച്ചത്. ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും ഇതോടെ കിഫ്ബിക്ക് സ്വന്തമായി. നേരത്തേ ദേശീയപാത അതോറിറ്റിയും എൻ.ടി.പി.സിയും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവരെ ക്ഷണിച്ചിരുന്നു.
ലണ്ടന്‍ സമയം രാവിലെ എട്ടിനായിരുന്നു ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഡോ. കെ.എം. അബ്രഹാം എന്നിവരും പങ്കെടുത്തു. ലോകത്തിലെ പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണിത്. 60 രാഷ്ട്രങ്ങളിലെ 2600ലധികം കമ്പനികള്‍ ഇതിെൻറ ഭാഗമാണ്. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി.
സംസ്ഥാനത്തെ പശ്ചാത്തലസൗകര്യ വികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യന്‍ കറന്‍സിയില്‍ വിദേശരാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് നേട്ടം. ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിെൻറ റിസ്ക്. റിസര്‍വ് ബാങ്കിെൻറ അംഗീകാരത്തോടെ ആദ്യഘട്ടം 3,500 കോടി രൂപ വിദേശവിപണിയില്‍നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.
വ്യവസായനിക്ഷേപം ആകര്‍ഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യമൊരുക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി തടസ്സമാകില്ല. വ്യവസായ നിക്ഷേപകേന്ദ്രമെന്ന നിലയില്‍ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി. വ്യവസായരംഗത്ത് മുതല്‍മുടക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാറില്‍നിന്ന് നല്ല പരിഗണന ലഭിക്കും. വ്യവസായവത്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ജനക്ഷേമകരമായ നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ല.
കേരളം സന്ദര്‍ശിക്കുന്ന വിദേശസഞ്ചാരികളില്‍ നല്ല പങ്ക് ബ്രിട്ടനില്‍നിന്നാണ്. എന്നാല്‍, ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവ് പരിഹരിക്കണം. ‘വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം’- മുതല്‍മുടക്കാന്‍ യു.കെയിലെ സംരംഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.