കേന്ദ്രസർക്കാറി​െൻറ കള്ളപ്പണ വാദം പൊളിയുന്നു; 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തി 

ന്യൂഡൽഹി: നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകൾ പുറത്ത്​ വിട്ട്​ ആർ.ബി.​െഎ. സമ്പദ്​വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്​ ആർ.ബി.​െഎ അറിയിച്ചു​. പ്രധാനമന്ത്രിയുടെ നോട്ട്​പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന്​ എട്ടുമാസത്തിന്​ ശേഷവും തിരിച്ചെത്തിയ ​േനാട്ടുകളുടെ കണക്കുകൾ ആർ.ബി.​െഎ പുറത്ത്​ വിട്ടിരുന്നില്ല.

​​കേന്ദ്രബാങ്കി​​​െൻറ പുതിയ കണക്കുകൾ പ്രകാരം ​8,925 കോടി മൂല്യം വരുന്ന 1000 രൂപ നോട്ടുകളാണ്​ ആർ.ബി.​െഎയിൽ തിരിച്ചെത്താത്തത്​. മാർച്ച്​ 2017 വരെയുള്ള കണക്കുകൾ പ്രകാരമാണിത്​. ഇതിൽ ഭൂരിപക്ഷവും ട്രഷറികളിലും പൊതുമേഖല ബാങ്കുകളിലും ഉണ്ടെന്നാണ്​ റിപ്പോർട്ട്​.  നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ മുമ്പ്​ 6,858 മില്യൺ നോട്ടുകളാണ്​ സമ്പദ്​വ്യവസ്ഥയിലുണ്ടായിരുന്നത്.​ ധനകാര്യ സഹമന്ത്രി സ​ന്തോഷ്​ കുമാർ ഗാങ്​വാർ  ലോക്​സഭയെ അറിയിച്ചതാണിത്​. എകദേശം 6.86 ലക്ഷം കോടി മൂല്യം വരുന്നതാണിത്​. ഇതിൽ 1.3 ശതമാനത്തി​​​െൻറ നോട്ടുകളൊഴിച്ച്​ ബാക്കിയെല്ലാം റിസർവ്​ ബാങ്കിൽ തിരിച്ചെത്തിയെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

കള്ളപ്പണവും കള്ളനോട്ട്​  തടയുന്നതിനാണ്​ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നോട്ട്​ നിരോധനം പ്രഖ്യാപിച്ചത്​. തീരുമാനത്തിന്​ ശേഷം ഭൂരിപക്ഷം  അസാധു നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത്​ ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ ആർ.ബി.​െഎ തയാറായിരുന്നില്ല. ഭൂരിപക്ഷം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്​ ആർ.ബി.​െഎ കൂടി വ്യക്​തമാക്കുന്നതോടെ നോട്ട്​ പിൻവലിക്കലി​​​െൻറ പരാജയത്തിലേക്കാണ്​ ഇത്​ വിരൽ ചൂണ്ടുന്നത്​.

Tags:    
News Summary - Post-demonetisation, 99% of Rs 1,000 notes back with RBI-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.