മുംബൈ: ലോക്ഡൗൺ മൂലം ഇന്ത്യയിലെ കോടീശ്വരൻമാർക്കെല്ലാം കാലിടറിയിരുന്നു. മുകേഷ് അംബാനിയും, അദാനിയും, ഉദയ് കൊട്ടകിനുമെല്ലാം വൻ നഷ്ടമാണ് ഉണ്ടായത്. എന്നാൽ, ലോക്ഡൗണിനിടയിലും നേട്ടമുണ്ടാക്കിയൊരു വ്യവസായിയുണ്ട് . അവന്യു സൂപ്പർമാർക്കറ്റ് ഉടമയായ രാധാകൃഷ്ണൻ ദാമനിയുടെ വരുമാനമാണ് വർധിച്ചത്.
അവന്യു സൂപ്പർ മാർക്കറ്റിെൻറ ഓഹരികൾ അഞ്ച് ശതമാനം നേട്ടത്തോടെ ഈ വർഷം 10.2 ബില്യൺ ഡോളറിലേക്ക് എത്തിയതോടെയാണ് ദാമനിയുടെ വരുമാനം കുതിച്ചത്. ദാമനിയുടെ വ്യക്തിഗത വരുമാനം 18 ശതമാനം ഉയർന്നിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ വൻ തോതിൽ സാധനങ്ങൾ വാങ്ങി കൂട്ടിയതാണ് അവന്യു സൂപ്പർമാർക്കറ്റിനും രാധാകൃഷ്ണൻ ദാമനിക്കും ഗുണമായത്.
അതേസമയം, അവന്യു സൂപ്പർമാർക്കറ്റിെൻറ പ്രധാന എതിരാളിയാ ഫ്യൂച്ചർ ഗ്രൂപ്പിന് നേട്ടമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് മാസം കൊണ്ട് 28 ശതമാനം കുറവ് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായിരുന്നു. ഗൗതം അദാനിയുടെ സമ്പാദ്യം 6 ബില്യൺ ഡോളറും എച്ച്.സി.എൽ ടെക്നോളജിയുടെ ശിവ് നാടറിന് 5 ബില്യൺ ഡോളറും കൊട്ടക് ബാങ്ക് ഉടമ ഉദയ് കൊട്ടകിനും 4 ബില്യൺ ഡോളറിേൻറയും നഷ്ടമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.