ന്യൂഡൽഹി: തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ഇത്തവണത്തെ നൊബേൽ പുരസ്കാരത്തിെൻറ പരിഗണനാപട്ടികയിൽ റിസർവ് ബാങ്ക് മുൻ ഗവർണറും ഷികാഗോ സർവകലാശാലയിൽ പ്രഫസറുമായ രഘുറാം രാജനും. നൊബേൽ സമ്മാനം പ്രവചിക്കുന്നതിൽ പ്രശസ്തരായ റിസർച് അനലിറ്റിക്സ് മേഖലയിലെ ക്ലാരിവേറ്റ് അനലിറ്റിക്സ് നേരത്തെ രഘുറാം രാജനെ അവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അമേരിക്കയിലെ പ്രമുഖ സാമ്പത്തികപത്രമായ വാൾസ്ട്രീറ്റ് ജേണലും രഘുറാം രാജന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. ആറുപേരുള്ള സാധ്യതാപട്ടികയിലാണ് പേരുള്ളത്. കോർപറേറ്റ് മേഖലയിലെ വിവിധ തീരുമാനങ്ങളിലുള്ള ഇദ്ദേഹത്തിെൻറ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രായം കുറഞ്ഞ മേധാവികളിൽ ഒരാളായിരുന്നു രഘുറാം രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.