ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും വിൽക്കുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും വിലയിൽ അഞ്ചുശതമാനം ജി.എസ്. ടി ചുമത്തുമെന്ന് സർക്കാർ. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് സർക്കുലർ ഇറക്കി. പ്രമേഹ രോഗികൾക്ക് പ്രത്യേക ഭക്ഷണം നൽകാൻ നിർദേശം നൽകിയിരുന്നതായും റെയിൽേവ വ്യക്തമാക്കി.
പാർലമെൻറിൽ ജോയ്സ് എബ്രഹം എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്. ട്രെയിൻ യാത്രക്കാരായ പ്രമേഹ രോഗികൾക്ക് പഞ്ചസാര ചേർക്കാത്ത ചായയടക്കം നൽകണമെന്നാവശ്യപ്പെട്ട് 2015ൽ സർക്കാർ ബിൽ കൊണ്ടുവന്നിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.