ന്യൂഡൽഹി: യെസ് ബാങ്കിെൻറ പുനരുദ്ധാരണത്തിനുള്ള പദ്ധതി 30 ദിവസത്തിനുള്ളിൽ തയാറാക്കുമെന്ന് ആർ.ബി.ഐ ഗവർണർ ശക ്തികാന്ത ദാസ്. യെസ് ബാങ്കിനെ അതിവേഗം കരകയറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമ ാക്കി. യെസ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
സാമ്പത്തിക സംവിധാനത്തെ മുഴുവൻ സുരക്ഷിതമാക്കുന്ന പദ്ധതിയായിരിക്കും ആർ.ബി.ഐ അവതരിപ്പിക്കുക. യെസ് ബാങ്കെന്ന ഒരു സ്ഥാപനത്തെ മാത്രം മുൻ നിർത്തിയാവില്ല പദ്ധതി. യെസ് ബാങ്ക് നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിക്ഷേപം പൂർണ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യെസ് ബാങ്ക് ഇടപാടുകൾക്ക് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയത് പ്രതികൂലമായി ബാധിക്കുമെന്ന് പല റേറ്റിങ് ഏജൻസികളും പ്രവചിക്കുന്നുണ്ട്. മൂഡീസ് ഉൾപ്പടെയുള്ള ഏജൻസികൾ ഈ രീതിയിലുള്ള പ്രവചനം നടത്തിയിട്ടുണ്ട്. സെരോദ പോലുള്ള ബ്രോക്കറേജ് സ്ഥാപനങ്ങൾ യെസ് ബാങ്ക് അക്കൗണ്ട് ഉടമകളെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.