പലിശരഹിത ബാങ്കിങ്​: സമയപരിധിയില്ലെന്ന്​ റിസർവ്​ ബാങ്ക് 

ന്യൂഡൽഹി: രാജ്യത്ത് പലിശരഹിത ബാങ്കിങ് (ഇസ്ലാമിക് ബാങ്കിങ്) ആരംഭിക്കുന്നതിന് സമയപരിധി വെച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. പൂർണതോതിൽ പലിശരഹിത ബാങ്കിങ് ആരംഭിക്കുന്നതിന് മുന്നോടിയായി പരമ്പരാഗത ബാങ്കുകളിൽ ‘ഇസ്ലാമിക് ജാലകം’ ആരംഭിക്കുകയെന്ന നിർദേശം റിസർവ് ബാങ്ക് നേരത്തെ മുന്നോട്ടുവെച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യത്തിൽ സമയ പരിധി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

 അതേസമയം, പലിശരഹിത ബാങ്കിങ് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ നിർദേശപ്രകാരം റിസർവ് ബാങ്ക് രൂപവത്കരിച്ച ഉപസമതി സർക്കാറിന് റിപ്പോർട്ട് നൽകിയതായും മറുപടിയിൽ പറയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് റിപ്പോർട്ടിെൻറ പകർപ്പ് കേന്ദ്രത്തിന് നൽകിയത്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ സങ്കീർണതകളും ഇന്ത്യയിലെ ബാങ്കുകൾക്ക് ഇതിൽ പരിചയമില്ലാത്തതും കാരണം ഘട്ടംഘട്ടമായി ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കാമെന്ന നിർദേശമാണ് സമിതി മുന്നോട്ടുവെച്ചത്.

Tags:    
News Summary - rbi islamic banking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.